/indian-express-malayalam/media/media_files/uploads/2018/08/Kerala-Floods-Priyadarshan-and-Akshay-Kumar-help.jpg)
Kerala Floods Priyadarshan and Akshay Kumar help
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി സംവിധായകന്‍ പ്രിയദര്‍ശനും ബോളിവുഡ് താരം അക്ഷയ് കുമാറും. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഇരുവരുടേയും ചെക്ക് പ്രിയദര്‍ശന്‍ തന്നെ അദ്ദേഹത്തിന് കൈമാറി. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ ലൈവായി വന്ന നടി വിദ്യാ ബാലന്‍ കേരളത്തെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
Handed over mine and @akshaykumar s Cheque to Kerala Chief Ministers Distress Relief Fund . Let’s together build back Kerala back to its glory again. No politics No religion only humanity .Lets stand together to save Kerala #KerelaFloodspic.twitter.com/XchEFEHlsQ
— priyadarshan (@priyadarshandir) August 18, 2018
മലയാളത്തിനു പുറത്തുള്ള ചലച്ചിത്രമേഖലകളില്‍ നിന്നും നിരവധി പേരാണ് കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുള്ളത്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, ശ്രദ്ധ കപൂര്‍, എ.ആര്‍ റഹ്മാന്‍, തുടങ്ങി നിരവധി പേരാണ് കേരളത്തിനു സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിട്ടുള്ളത്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ നിരവധിയാണ്. കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. ധനുഷ് 15 ലക്ഷം, വിജയ് സേതുപതി 25 ലക്ഷം, നയന്‍താര 10 ലക്ഷം സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം എന്നിങ്ങനെ നല്‍കിയിരുന്നു.
തെലുങ്ക് സിനിമയില്‍ നിന്നും വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ നല്‍കി. രാം ചരണ്‍ 60 ലക്ഷവും പ്രഭാസ് ഒരു കോടി രൂപയും അല്ലു അര്‍ജുന്‍ 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.