ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.   മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി.ഡാനിയേൽ അവാർഡ്.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം അഞ്ചു ലക്ഷം രൂപ, ശില്‍പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ്.  കഴിഞ്ഞ വര്‍ഷം വരെ പുരസ്കാരത്തുക ഒരു ലക്ഷം രൂപയായിരുന്നു.  ഇക്കൊല്ലമാണ് അത് അഞ്ചായി ഉയര്‍ത്തിയത്‌.  വെള്ളപ്പൊക്ക ദുരിതത്തില്‍ ആണ്ട കേരളത്തിന്‌ തന്റെ വകയായുള്ള ദുരിതാശ്വാസ സംഭാവന ശ്രീകുമാരന്‍ തമ്പി മുഖ്യമന്ത്രിയ്ക്ക് കൈമാറി.

Kerala Rains Sreekumaran Thampi donates one lakh from J C Daniel Award Cash prize to CM relief fund 1

Kerala Rains Sreekumaran Thampi donates one lakh from J C Daniel Award Cash prize to CM relief fund

വിട്ടുമാറാത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകവും രംഗത്തുണ്ട്. നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.

നടി രോഹിണി രണ്ടു ലക്ഷം രൂപ സംഭാവന നല്‍കുന്നതായി പ്രഖ്യാപിച്ചു.   തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രഖ്യാപിച്ച 10 ലക്ഷത്തില്‍ ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉലക നായകന്‍ കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു.

Rohini Raghuvaran

രോഹിണി

സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് കൂടാതെ കേരളത്തിന്‌ വേണ്ടി നിരന്തരമായി സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍.

സം​സ്ഥാ​ന​ത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ മരിച്ചത് 15 പേരാണ്.​ 215 ഇ​ട​ങ്ങ​ളിലാണ് ഉ​രു​ൾ​പൊ​ട്ടി​യത്. 20,000 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 1103 ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 10,000 കി​ലോ​മീ​റ്റ​ർ മ​രാ​മ​ത്ത്​ റോ​ഡു​ക​ൾ ത​ക​ർ​ന്നു. പ്രാ​ദേ​ശി​ക​റോ​ഡു​ക​ളും പ​ല പാ​ല​ങ്ങ​ളും ന​ശി​ച്ചു. മി​ക്ക പാ​ല​ങ്ങ​ളും ബ​ല​​പ്പെ​ടു​ത്തു​ക​യോ പു​ന​ർ​നി​ർ​മി​ക്കു​ക​യോ വേ​ണ്ടി വ​രും. ചി​ല പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ടു. കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ശി​ച്ചു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ 35 ഡാ​മു​ക​ൾ ഒ​രു​മി​ച്ച്​ തു​റ​ക്കേ​ണ്ടി​വ​ന്ന​ത്. ന​ദി​ക​ൾ പ​ല​യി​ട​ത്തും ക​വി​ഞ്ഞൊ​ഴു​കി വ്യാ​പ​ക​ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്. കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക​യും ജ​ല​സം​ഭ​ര​ണി​ക​ൾ മ​ലി​ന​മാ​കു​ക​യും ചെ​യ്​​തു. നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യും വീ​ട്​ ത​ക​ർ​ന്നും ക​ഴി​യു​ന്നു. ര​ണ്ടാം​ഘ​ട്ട പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ 60,000 പേ​രി​ൽ പ​കു​തി​യോ​ളം പേ​ർ ഇ​പ്പോ​ഴും ക്യാ​മ്പു​ക​ളി​ലാ​ണ്. ഇ​വ​ർ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. കി​ട​പ്പാ​ടം, കൃ​ഷി​ഭൂ​മി, ക​ട​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ജീ​വ​നോ​പാ​ധി​ക​ൾ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി. താ​ഴ്​​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ള​വും ച​ളി​യും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook