ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതത്തിന് കേരളം സാക്ഷ്യം വഹിക്കുമ്പോള്‍, കേരള ജനതയെ ചേര്‍ത്തു പിടിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെന്നിന്ത്യന്‍ സിനിമാ ലോകത്തു നിന്ന് താരങ്ങളും ഗായകരും നിര്‍മ്മാതാക്കളും ടെലിവിഷന്‍ ചാനലുകളുമടക്കം നിരവധി പേരാണ് സഹായവുമായി എത്തിയിരിക്കുന്നത്.
Actor @dhanushkraja has donated ₹ 15 Lakhs to #Kerala CM Disaster Relief Fund..
Kudos to his generous gesture..#KeralaFloodReliefFund @RIAZtheboss
— Ramesh Bala (@rameshlaus) August 17, 2018
#MakkalSelvan #VijaySethupathi handed over a cheque for Rs.25,00,000 (Twenty Five Lakhs) towards the Kerala Chief Minister’s Distress Relief Fund #KeralaFloodRelief #KeralaFloods
— Kaushik LM (@LMKMovieManiac) August 17, 2018
നടന് ധനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്കിയപ്പോള് മക്കള്‍ സെല്വന് എന്നറിയപ്പെടുന്ന നടന് വിജയ് സേതുപതി 25,00,000 രൂപ നല്കി. സണ്‍ ടിവി 25 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.
Producer Bunny Vas announces on behalf of @GeethaArts that the total share of #GeethaGovindam collects in Kerala will be donated to #KeralaFloodRelief#KeralaFloods pic.twitter.com/MoseahdGW6
— Ramesh Bala (@rameshlaus) August 16, 2018
Sun TV has donated One Crore Rupees to the Kerala Chief Minister’s Disaster Relief Fund towards the Kerala Government’s flood relief works. pic.twitter.com/sF5T6Gtvn1
— Sun TV (@SunTV) August 17, 2018
നിര്‍മാതാവ് ബണ്ണി വാസും സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ഗീതാ ഗോവിന്ദത്തിന്റെ നിര്‍മ്മാതാവാണ് അദ്ദേഹം. ചിത്രത്തിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ തുക മുഴുവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
Thanks @Actor_Siddharth. I have transferred 2L to Chief Minister Disaster Relief Fund. @parvatweets @RajaMenon@AtishiMarlena @msisodia
@aniruddhatony @itsmeabir@RevathyAsha @AnjaliMenonFilm@unampillai – Please take #KeralaDonationChallenge forward. EVERY RUPEE COUNTS! https://t.co/OwSR2Da1IU— Padmapriya (@padmprya) August 17, 2018
I am donating my payment for dubbing in Sailaja Reddy Alludu to the Kerala CM relief fund.
As much as donating now is urgent, post rain relief, support & aid for rehabilitation is extremely important and would need sustained support.
Please help out however you can.
— Chinmayi Sripaada (@Chinmayi) August 16, 2018
നടന് സിദ്ദാര്‍ത്ഥ് തുടങ്ങിവച്ച ‘കേരള ഡൊണേഷന്‍ ചാലഞ്ചി’ന് നന്ദി പറഞ്ഞ് നടി പത്മപ്രിയ രംഗത്തെത്തി. താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നല്‍കിയെന്ന് അറിയിച്ച പത്മപ്രിയ, നടിമാരായ പാര്‍വ്വതി, രേവതി സംവിധായിക അഞ്ജലി മേനോന് എന്നിവരുള്‍പ്പെടെ നിരവധി പേരെ ഈ ചാലഞ്ചിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്.
Read More: പത്തു ലക്ഷം രൂപയുടെ കൈത്താങ്ങുമായി നടന് സിദ്ധാര്‍ഥ്
‘സൈലജ റെഡ്ഡി അല്ലുഡു’ എന്ന ചിത്രത്തിന്റെ ഡബ്ബിങിന് തനിക്ക് ലഭിച്ച പ്രതിഫല തുക മുഴുവനായും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചിന്മയി ശ്രീപാദ പ്രഖ്യാപിച്ചു. കൂടുതല്‍ പേരോട് സഹായിക്കാനും ചിന്മയി ട്വിറ്റര്‍ വഴി ആഹ്വാനം ചെയ്തിട്ടുണ്ട്.
Read More: കേരളത്തിനായി കൈ കോര്‍ത്ത് ബോളിവുഡ്
കേരളത്തെ സഹായിക്കണമെന്ന അറിയിപ്പുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, വരുണ്‍ ധവാന്, വിദ്യാ ബാലന്, നേഹ ശർമ്മ, കാര്‍ത്തിക് ആര്യന്, നേഹ ധൂപിയ, ദിയ മിര്‍സ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്.