scorecardresearch

Kerala Floods: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണ്

തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണ്

author-image
WebDesk
New Update
Kerala Floods Sunny Leone confirms contribution but refuses to divulge amount

Kerala Floods Sunny Leone confirms contribution but refuses to divulge amount

കേരളത്തിന്‌ അഞ്ചു കോടി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരവുമായി സണ്ണി ലിയോണ്‍.

Advertisment

"കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സണ്ണി ലിയോണ്‍ സംഭാവന ചെയ്തിട്ടുണ്ട്, എന്നാല്‍ തുക എത്ര എന്ന് വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അത് അവരുടെ സ്വകാര്യതയാണ്", സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.

കേരളത്തില്‍ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്‍കി എന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത്‌ നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകര്‍ വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്‌.

ഓഗസ്റ്റ്‌ 17-ാം തീയതി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വന്ന ദുരിതാശ്വാസ ക്യാംപെയിന്‍ അറിയിപ്പ് സണ്ണി ലിയോണ്‍ റീട്വീറ്റ് ചെയ്തതിരുന്നു.

Advertisment

"പോൺ ആക്ട്രസ് എന്ന് പ്രബുദ്ധ മലയാളികൾ പറഞ്ഞു പലരും പുച്ഛിച്ച നടിയാണ് സണ്ണി ലിയോൺ. ദുരിതാശ്വാസ രംഗത്തുള്ള എന്റെ സുഹൃത്തുക്കളിൽ നിന്നും ദുരന്തത്തിന്റെ വ്യാപ്തി ഓരോ നിമിഷവും നേരിട്ട് മനസിലാക്കുന്ന ഒരാളെന്ന നിലയിൽ എനിക്കറിയാം - വാക്കുകളല്ല, ഇവിടെ പ്രവർത്തിയാണ് ആവശ്യമെന്ന്. ഇന്ന് പല "പ്രബുദ്ധരെക്കാൾ" എനിക്ക് സണ്ണി ലിയോണിനോട് ആരാധന തോന്നുന്നു. കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും", എന്നാണ് അജയ് ദേവലോക ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Read More: കേരളത്തിന് അഞ്ചുകോടി നല്‍കിയോ? സണ്ണി ലിയോണിന്റെ മറുപടി കാത്ത് ആരാധകര്‍

Kerala Floods Sunny Leone Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: