scorecardresearch
Latest News

കേരളത്തിനെ ഇതിലും കൂടുതല്‍ സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു: സണ്ണി ലിയോണ്‍

Rebuilding Kerala: ഈ വലിയ സംരംഭത്തിലെ ഒരു ചെറിയ തുള്ളിയാണ് എന്ന് അറിയാം, എന്നാലും കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു

Kerala floods Sunny Leone and Daniel Webber send relief materials
Kerala floods Sunny Leone and Daniel Webber send relief materials

Rebuilding Kerala: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സണ്ണി ലിയോണ്‍ സംഭാവന ചെയ്ത വിവരം മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേരളത്തിനായി അവര്‍ അഞ്ചു കോടി നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കേരളത്തിലേക്ക് സഹായം എത്തിക്കുന്നുണ്ട് എന്നും തുക എത്രയാണ് എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും സണ്ണി ലിയോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട സണ്ണി ലിയോണ്‍ താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു.

“1200 കിലോ (1.3 ടണ്‍) അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേയും കൂടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയും എന്നാണു പ്രതീക്ഷിക്കുന്നത്. ഈ വലിയ സംരംഭത്തിലെ ഒരു ചെറിയ തുള്ളിയാണ് എന്ന് അറിയാം, എന്നാലും കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ മുഖം കണ്ടു. കേരളത്തിനെ സഹായിക്കാനായി ജുഹുവിലെ ‘ബി’യില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. മുത്താണ് നിങ്ങള്‍”, സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Let Kerala Live: കേരളത്തില്‍ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്‍കി എന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത്‌ നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകര്‍ വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്‌.

ഓഗസ്റ്റ്‌ 17-ാം തീയതി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വന്ന ദുരിതാശ്വാസ ക്യാംപെയിന്‍ അറിയിപ്പ് സണ്ണി ലിയോണ്‍ റീട്വീറ്റ് ചെയ്തതിരുന്നു.

Read More: Kerala Floods: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kerala floods sunny leone and daniel webber send relief materials

Best of Express