scorecardresearch

Kerala Floods: കേരളത്തിന്‌ സ്നേഹസാന്ത്വനവുമായി ഷാരൂഖ് ഖാന്‍

Kerala Floods: ദുരിതത്തിലാണ്ട സഹോദരീ സഹോദരന്മാരുടെ കൂടെ നില്‍ക്കുന്ന എന്നത് ഏതൊരാളുടേയും കര്‍ത്തവ്യവും ധാര്‍മ്മികമായ കടമയുമാണ് എന്നും ഷാരൂഖ് ഖാന്‍

Kerala Floods: ദുരിതത്തിലാണ്ട സഹോദരീ സഹോദരന്മാരുടെ കൂടെ നില്‍ക്കുന്ന എന്നത് ഏതൊരാളുടേയും കര്‍ത്തവ്യവും ധാര്‍മ്മികമായ കടമയുമാണ് എന്നും ഷാരൂഖ് ഖാന്‍

author-image
WebDesk
New Update
ചിരഞ്ജീവി സര്‍ജ ഇനി ഓർമ; ഫഹദിന്റെ ആ കണ്ണുകളെക്കുറിച്ച് നസ്രിയ: അറിയാം ഇന്നത്തെ സിനിമാ വാർത്തകൾ

Kerala Floods Shahrukh Khan extends support

Kerala Floods: ദുരിതത്തിലാണ്ട സഹോദരീ സഹോദരന്മാരുടെ കൂടെ നില്‍ക്കുക എന്നത് ഏതൊരാളുടേയും കര്‍ത്തവ്യവും ധാര്‍മ്മികമായ കടമയുമാണ് എന്നും കേരളത്തിലെ ഒരോരുത്തരെയും അല്ലാഹു രക്ഷിക്കട്ടെ എന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മഴക്കെടുതിയില്‍ ഉഴലുന്ന കേരളത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് മലയാളി ശബ്ദലേഖകനായ റസൂല്‍ പൂക്കുട്ടി ട്വിറ്ററിൽ ബോളിവുഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.  വളരെ പെട്ടെന്ന് തന്നെ ഷാരൂഖ് അതിനോട് പ്രതികരിക്കുകയും ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്തു.  'നിങ്ങള്‍ ചെയ്ത സഹായത്തിനു കേരളം നിങ്ങളോട് കടപ്പെട്ടിരിക്കും' എന്ന് പറഞ്ഞ റസൂലിനോട് ഷാരൂഖിന്റെ മറുപടി ഇതായിരുന്നു.

Advertisment

Shah Rukh Khan tweet on Kerala Floods

Kerala Floods: കഴിഞ്ഞ രണ്ടു ദിവസമായി ബോളിവുഡ് താരങ്ങള്‍ കേരളത്തെ പിന്തുണച്ചു കൊണ്ട് സജീവമായി രംഗത്ത്‌ വന്നിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍ എന്നിവരാണ് കേരളത്തിന്‌ സഹായ ഹസ്തം ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കേരളത്തിന്റെ ദുരിതാവസ്ഥ ബോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി, അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് കേരളത്തെ സഹായിക്കണം എന്ന് താന്‍ നേരിട്ട് അഭ്യര്‍ഥിച്ചതായും അവരുടെ സംഭാവനകളെ എല്ലാം ചേര്‍ത്ത് സമാഹരിക്കുകയാണ് ഇപ്പോള്‍ എന്നും റസൂല്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് കേരളത്തിനൊപ്പം നില്‍ക്കുന്നു എന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിനു വേണ്ടി സഹായം അഭ്യര്‍ഥിക്കുന്ന ഓരോരുത്തര്‍ക്കും വ്യക്തിപരമായും കേരളത്തിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നുമുണ്ട് അദ്ദേഹം. സോനം കപൂര്‍, ആലിയ ഭട്ട്, വിദ്യാ ബാലന്‍, ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, എ.ആര്‍.റഹ്മാന്‍, ബച്ചന്‍ കുടുംബം, ഷാരൂഖ് എന്നിവര്‍ ഉദാരമായ തുകകള്‍ സംഭാവന ചെയ്തതായി സൂചനയുണ്ട്.

Advertisment

Kerala Floods Bollywood Shahrukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: