കേരള ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തത്തെ കൈ മെയ് മറന്നു സഹായിച്ചവരായിരുന്നു ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധന ബോട്ടുകളില്‍ ജനങ്ങളെ കരയ്ക്ക് അടുപ്പിച്ച മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം ഹൃദയം തൊടുന്നതായിരുന്നു. ‘കേരളത്തിന്റെ സൈന്യം’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്.

Read More: Kerala Floods: ‘രക്ഷാപ്രവർത്തനത്തിന് എത്തിയത് സഹായം പ്രതീക്ഷിച്ചല്ല’; മുതുക് ചവിട്ടുപടിയാക്കി താരമായ ജൈസൽ

ഇതില്‍ ശ്രദ്ധേയമായ ഒരു പ്രവൃത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനിടെ ജൈസല്‍ എന്ന യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ജൈസലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ ട്രോമോകെയര്‍ സംഘത്തിലെ ആളാണ് ജൈസല്‍.

രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് ജൈസല്‍ തന്റെ മുതുക് ചവിട്ടുപടിയാക്കിയത്. ജൈസലിന്റെ സത്പ്രവര്‍ത്തിക്ക് സമ്മാനമായി താന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഇതിലൂടെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോത്സാഹനം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വിനയന്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook