scorecardresearch

'ഗീതഗോവിന്ദ'ത്തെ നെഞ്ചേറ്റിയ കേരളത്തിന്‌ സഹായഹസ്തവുമായി വിജയ് ദേവരകൊണ്ട

ഞാന്‍ കണ്ടതില്‍‍ വച്ചേറ്റവും നല്ല മനുഷ്യരാണ് മലയാളികള്‍... എങ്ങനെയാണ് നിങ്ങളിലേക്ക് എത്തേണ്ടത് എന്നറിയില്ല. പക്ഷേ എന്റെ ചിന്തകളില്‍ നിങ്ങളുണ്ട്

ഞാന്‍ കണ്ടതില്‍‍ വച്ചേറ്റവും നല്ല മനുഷ്യരാണ് മലയാളികള്‍... എങ്ങനെയാണ് നിങ്ങളിലേക്ക് എത്തേണ്ടത് എന്നറിയില്ല. പക്ഷേ എന്റെ ചിന്തകളില്‍ നിങ്ങളുണ്ട്

author-image
WebDesk
New Update
Kerala Floods Geetha Govindam Star Vijaya Devarakonda contributes 5 lakhs

Kerala Floods Geetha Govindam Star Vijaya Devarakonda contributes 5 lakhs

തെലുങ്ക്‌ സിനിമ മലയാളിക്ക് അന്യമല്ല ഇപ്പോള്‍. കാരണം തെലുങ്ക്‌ ഉള്‍പ്പടെയുള്ള അന്യഭാഷാ ചിത്രങ്ങള്‍ സബ്ടൈറ്റില്‍ ചേര്‍ത്ത് കേരളത്തില്‍ എത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവിടത്തെ താരങ്ങള്‍ക്ക് തെലുങ്കിലുള്ള ഫാന്‍ ബേസ് കേരളത്തിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. മഹേഷ്‌ ബാബു, നാഗ് ചൈതന്യ, ചിരഞ്ജീവി, പ്രഭാസ്, റാണാ ദഗ്ഗുബട്ടി, അല്ലു അര്‍ജ്ജുന്‍ തുടങ്ങി തെലുങ്കിലെ ഒട്ടു മിക്ക താരങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ് ഇപ്പോള്‍. ഇക്കൂട്ടത്തില്‍ യുവാക്കളുടേയും യുവതികളുടേയും ആരാധനാപാത്രമാണ് വിജയ്‌ ദേവരകൊണ്ട എന്ന 29കാരന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ 'പീലി ചൂപ്പുലു', 'അര്‍ജ്ജുന്‍ റെഡ്ഡി', 'മഹാനടി' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന ചുള്ളന്‍.

Advertisment

മലയാളി സ്നേഹിക്കുന്ന പോലെ മലയാളിയേയും തിരിച്ചു സ്നേഹിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളില്‍ ആദ്യ ലിസ്റ്റില്‍പ്പെടും വിജയ്‌ ദേവരകൊണ്ട. ഓഗസ്റ്റ്‌ 12 ആം തീയതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താന്‍ 5 ലക്ഷം രൂപ നല്‍കി എന്ന് ട്വിറ്റെറില്‍ പ്രഖ്യാപിക്കുകയും കൂടുതല്‍ പേരെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ഈ യുവ നടന്‍.

"കേരളത്തില്‍ വെള്ളപ്പൊക്കമാണ് എന്നും അവസ്ഥ മോശമാണ് എന്നും ഇപ്പോള്‍ കേള്‍ക്കുന്നു. എന്റെ ആദ്യത്തെ അവധിക്കാലം ചിലവഴിച്ചത് കേരളത്തിലാണ്. എന്റെ സിനിമകളോടുള്ള മലയാളികളുടെ സ്നേഹം, ഞാന്‍ കണ്ടതില്‍‍ വച്ചേറ്റവും നല്ല മനുഷ്യരാണ് മലയാളികള്‍.. എങ്ങനെയാണ് നിങ്ങളിലേക്ക് എത്തേണ്ടത് എന്നറിയില്ല. പക്ഷേ എന്റെ ചിന്തകളില്‍ നിങ്ങളുണ്ട്", എന്നാണ് വിജയ്‌ ദേവരകൊണ്ട ട്വിറ്റെറില്‍ കുറിച്ചത്.

Advertisment

തെലുങ്കില്‍ വലിയ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വിജയദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗീത ഗോവിന്ദം' ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളിലും എത്തിയിട്ടുണ്ട്. ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോള്‍ നായകന്‍ അങ്ങ് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. അതിനിടയില്‍ തെലുങ്കിലെ സീനിയര്‍ താരം മഹേഷ്‌ ബാബുവിനെ കണ്ട സന്തോഷവും ട്വിറ്റെറില്‍ പങ്കു വച്ചിട്ടുണ്ട് വിജയ്‌.

"ഇദ്ദേഹത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വഴക്കിട്ട നാളുകളില്‍ നിന്നും സിനിമാ ലൊക്കേഷനില്‍ എന്റെ ജോലിയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ച ഈ ദിനം വരെ... സ്നേഹം", എന്നാണ്‌ വംശി, മഹേഷ്‌ ബാബു എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കു വച്ച് കൊണ്ട് വിജയ ദേവരകൊണ്ട കുറിച്ചത്.

ട്വീറ്റിനും ഫോട്ടോയ്ക്കും നന്ദി പറഞ്ഞു കൊണ്ട് "ഇത് നിന്റെ സമയമാണ്, അവധിക്കാലം ആഘോഷിക്കൂ" എന്ന് കുറിച്ച് മഹേഷ്‌ ബാബുവും രംഗത്തെത്തിയതോടെ "അത് ഞാനേറ്റു സര്‍, യൂറോപ്പ് പൊളിച്ചടുക്കിയിട്ടേ വരൂ" എന്ന് മറുപടിയും പറഞ്ഞു താരം.

Kerala Floods Mahesh Babu Vijay Deverakonda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: