തിരുവനന്തപുരം: കേരളം അനുഭവിക്കുന്ന ദുരിതത്തില്‍ തന്റെ കുടുംബവും താനും പെട്ട് പോയതായി നടന്‍ ജയറാം. കേരള പൊലീസാണ് തങ്ങളെ രക്ഷിച്ചതെന്നും ജയറാം പറഞ്ഞു. പാലക്കാട് ജില്ലയിലെ കുതിരാനില്‍ നടന്ന മണ്ണടിച്ചിലിനെ തുടര്‍ന്നാണ് നടനും കുടുംബവും പെട്ടു പോയത്.

‘കുതിരാന്‍ എന്ന സ്ഥലത്ത് നടന്ന മണ്ണിടിച്ചിലില്‍ കേരള പൊലീസാണ് രക്ഷപ്പെടുത്തിയത്. നാല്‍പതോളം വണ്ടികള്‍ക്ക് പിന്നില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ കോര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു ഭക്ഷണം തന്ന് സഹായം നല്‍കി. പൊലീസിനും സര്‍ക്കാരിനും നന്ദി പറയുന്നു. എല്ലാ ക്യാംപിലും അവശ്യവസ്തുക്കള്‍ ആവശ്യമുണ്ട്. രണ്ട് വാഹനങ്ങളില്‍ സാധനങ്ങളുമായി സാധനങ്ങളുമായി ഇപ്പോള്‍ എറണാകുളത്തേക്ക് പോവുകയാണ്. സാധനങ്ങള്‍ ക്യാംപുകളില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമം നടത്തുന്നുണ്ട്. നാളെ മുതല്‍ എല്ലാ ക്യാംപിലും എത്തിക്കാന്‍ കഴിയും. പനമ്പിള്ളി നഗറിലെ ജിസിഡിഎ കോംപ്ലക്സില്‍ സാധനം തീര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് അത്യാവശ്യം വേണ്ടത്. പനമ്പിള്ളി നഗറിലുളള ഈ ക്യാംപില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സഹായമായിരിക്കും. എല്ലാവരും സഹായിക്കണം. നിരവധി ക്യാംപുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്’, ജയറാം പറഞ്ഞു. പറ്റുന്നത്ര സഹായം നല്‍കണമെന്ന് ജയറാമിന്റെ ഭാര്യ പാര്‍വതിയും ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ