Latest News

‘ഒരുപാട് ഉമ്മകളും, കേരളത്തിന് കൈത്താങ്ങും’; ജനസാഗരത്തെ സാക്ഷിയാക്കി ദുല്‍ഖറിന്റെ പ്രഖ്യാപനം

തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ദുല്‍ഖറിന്റെ പ്രഖ്യാപനം

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് നേരത്തേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സഹായം നല്‍കിയിരുന്നു. ദുല്‍ഖറും മമ്മൂട്ടിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്. പ്രളയത്തിന്റെ സമയത്ത് അമേരിക്കയിലായിരുന്ന താരത്തെ ചിലര്‍ സോഷ്യൽ മീഡിയയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.

തനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും, ശാരീരികമായി അവിടെ ഇല്ല എന്നതിന്റെ അര്‍ത്ഥം താന്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നല്ലെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ അന്ന് കുറിച്ചു. എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കഴിയുന്നതു ചെയ്യുമെന്നും ഈ അവസരത്തില്‍ നാട്ടില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പറഞ്ഞ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയായിരുന്നു ചിലര്‍ വിദ്വേഷ കമന്റുകളുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിന് മറുപടി നല്‍കിയതിന് പിന്നാലെ വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

കൊല്ലം കരുനാഗപ്പള്ളിയിൽ സ്വർണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലവും അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ദുല്‍ഖറിന്റെ പ്രഖ്യാപനം. നിറഞ്ഞ കൈയ്യടിയോടെയാണ് ദുല്‍ഖറിന്റെ വാക്കുകളെ ആരാധകര്‍ സ്വീകരിച്ചത്. ‘ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ആര്‍ക്കും പരുക്കേല്‍ക്കരുത്. നമ്മൾ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങൾക്ക് ഒരുപാട് സ്നേഹം, ഒരുപാട് ഇഷ്ടം, ഒരുപാട് ഉമ്മ’, ദുല്‍ഖര്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala floods dulquer salman donates more money to cms distress relief fund

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com