സമാനതകളില്ലാത്ത ദുരിതത്തിന് കേരളം സാക്ഷിയാകുമ്പോള്‍ കൈത്താങ്ങാകാന്‍ മനസുകാണിച്ച ബോളിവുഡിലെ സഹപ്രവർത്തകരോട് നന്ദി പറഞ്ഞ് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, എ.ആർ റഹ്മാൻ എന്നിവരുമായി താൻ സംസാരിച്ചിരുന്നതായും റസൂൽ പൂക്കുട്ടി പറയുന്നു.

നിരവധി താരങ്ങളാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടത്തില്‍ പെട്ടു കിടക്കുന്നവര്‍ക്ക് അത്യാവശ്യമായി ബന്ധപ്പെടേണ്ട നമ്പരുകളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാകുന്നതു ചെയ്യാനും ഇവര്‍ തയ്യാറായിട്ടുണ്ട്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, വിദ്യാ ബാലന്‍, നേഹ ശർമ്മ, കാര്‍ത്തിക് ആര്യന്‍, നേഹ ധൂപിയ, ദിയ മിര്‍സ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്.

സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയില്‍ കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് മാത്രം നൂറോളം പേരാണ് മരിച്ചത്. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നേവി, കരസേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ