Kerala Floods: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ നല്കി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. 2015ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആളാണ് സിദ്ധാര്‍ഥ്. മഹാമാരിയില്‍ ഉലയുന്ന കേരളത്തെ തികഞ്ഞ ശ്രദ്ധയോടെയും സ്നേഹത്തോടെയും വീക്ഷിച്ചിരുന്ന സിദ്ധാര്‍ഥ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, “എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം”.
I dare you. I beg of you!
What do I have to do to make you read and share this?
I did the #KeralaDonationChallenge
It was awesome!
Will you? Please?#KeralaFloods#SaveKerala@CMOKerala pic.twitter.com/9RmMjSKVBC
— Siddharth (@Actor_Siddharth) August 16, 2018
“ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണു ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്”, സിദ്ധാര്‍ഥ് കുറിപ്പില്‍ പറഞ്ഞു.
The same sense of anger and abandonment. #Kerala is today where #TamilNadu was in 2015. Wake up #India #GodsOwnCountry is sinking. They need help. We can each make a difference. Starting with the #NationalMedia Let’s talk about #KeralaFloods more. Much more. https://t.co/Gfikj2HT4Y
— Siddharth (@Actor_Siddharth) August 16, 2018
The situation in #Kerala is said to be serious under the onslaught of the flood and rain. The national spotlight must be focused more on it. Relief and support is needed immediately. Make the sufficient noise. Please. #Media #KeralaFloods
— Siddharth (@Actor_Siddharth) August 15, 2018
#KeralaDonationChallenge എന്നൊരു ക്യാംപെയിന് ആരംഭിച്ചിട്ടുണ്ട് എന്നും ഈ ഹാഷ്ടാഗില് എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ ആവും വിധം സഹായം എത്തിക്കണം എന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നു എന്നും യുവ നടന് വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വരണം എന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടു.