IFFK 2018: പ്രളയാനന്തര കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്ന ആദ്യത്തെ വലിയ സാംസ്കാരിക പരിപാടിയാണ് നാളെ തുടങ്ങുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേള.  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി നടത്തുന്ന മേളയ്ക്ക് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ‘ഫിലിം’ ഇല്ലാതെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുകയാണ് ഇത്തവണ.

സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റലിലേക്ക് എത്തിയ സിനിമ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പല മാറ്റങ്ങളിലൂടെ സിനിമ എന്ന മാധ്യമം കടന്നു പോയി. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മറ്റ് മേഖലകളിലെന്ന പോലെ സിനിമയിലും സ്വാധീനം ചെലുത്തി. സെല്ലുലോയിഡില്‍ ചിത്രീകരിച്ചു, എഡിറ്റ്‌ ചെയ്തു, പ്രദര്‍ശിപ്പിച്ചിരുന്ന സിനിമയുടെ എല്ലാ മേഖലകളും ഡിജിറ്റലായി മാറി. സിനിമാ പ്രദര്‍ശന-വിതരണ രംഗത്തും വന്ന ഈ മാറ്റം സ്വാഭാവികമായും ഫിലിം ഫെസ്റ്റിവലികളിലും പ്രതിഫലിച്ചു.  അങ്ങനെ പതിയെ 35 പ്രിന്റ്‌ എന്നത് സിനിമയില്‍ നിന്നും പതിയെ തുടച്ചു മാറ്റപ്പെട്ടു.  അങ്ങനെയാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവല്‍ ‘ഫിലിം’ ഇല്ലാത്ത ഫിലിം ഫെസ്റ്റിവലായി മാറിയത്.

മേളയില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ എല്ലാം ‘ഡിജിറ്റല്‍’ ഫോര്‍മാറ്റിലായിരിക്കും

IFFK 2018: ഡി.സി.പി (ഡിജിറ്റല്‍ സിനിമാ പാക്കേജ്) ഫോര്‍മാറ്റിലാണ് ഇന്ന് സിനിമകള്‍ സ്റ്റോര്‍ ചെയ്തു വെക്കുന്നത്. ഫിലിം റീലുകളില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കിലെ ഒരു ഫയലിലേക്ക് സിനിമ ചുരുങ്ങി. ഫിലിമിന്റെ നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും വിതരണത്തിനും വേണ്ടി വന്നിരുന്ന ഭാരിച്ച ചിലവും ഇതോടെ കുറഞ്ഞു. ഫിലിം ഫെസ്റ്റിവലുകളേയും ഇത് വലിയ തോതില്‍ സഹായിച്ചു. ആദ്യ കാലങ്ങളില്‍, പല ദേശങ്ങളില്‍ നിന്നും സിനിമകളുടെ ഫിലിം പ്രിന്റുകള്‍ എത്തിച്ചായിരുന്നു സിനിമയുടെ പ്രദര്‍ശനം.  പ്രിന്റ്‌ ഇന്ത്യയിലേക്ക് ഇമ്പോര്‍ട്ട് ചെയ്യണം, പ്രദര്‍ശനം കഴിഞ്ഞു അതാതു രാജ്യങ്ങളിലേക്ക് എയര്‍ കാര്‍ഗോ വഴി തിരിച്ചയയ്ക്കണം തുടങ്ങിയ നടപടികളാണുള്ളത്.  പ്രിന്റ്‌ കൊണ്ട് പോകുന്ന ബോകസിന്റെ ഭാരം അനുസരിച്ചുള്ള ഫീസ്‌ ആണ് കൊറിയര്‍ ചാര്‍ജ് ചെയ്യുക. ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതോടെ ഈ ചെലവില്‍ ഗണ്യമായ കുറവ് വന്നു.  പ്രദര്‍ശനത്തിനു മുമ്പായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന കെഡിഎം പാസ് വേര്‍ഡ് ഉപയോഗിച്ചാണ് സിനിമയുടെ ഫയല്‍ ഓപ്പണ്‍ ചെയ്യുക എന്ന ലളിതമായ പ്രക്രിയയാണ് ഇപ്പോള്‍ ഉള്ളത്.  പ്രദര്‍ശനം കഴിഞ്ഞ ഹാര്‍ഡ്ഡിസ്ക് തിരിച്ചയയ്ക്കാന്‍ വലിയ ചെലവ് വരുന്നില്ല താനും.

ലോക സിനിമയുണ്ടായ ഈ മാറ്റത്തിന്റെ ഭാഗമായി ഇന്ന് ഫിലിം അക്കാദമികളും ആര്‍ക്കൈവുകളും ക്ലാസിക് സിനിമകള്‍ സൂക്ഷിക്കുന്നതും ഫിലിം പ്രിന്റില്‍ നിന്നും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.  ഇന്ത്യയില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആര്‍ക്കൈവുകള്‍ എല്ലാം തന്നെ തങ്ങളുടെ കൈവശമുള്ള പ്രിന്റുകളെ ഡിജിറ്റല്‍ ആക്കി കഴിഞ്ഞു.

 

IFFK 2018: ഈ മാറ്റമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിലും സംഭവിച്ചിരിക്കുന്നത്. ക്ലാസിക്ക് സിനിമകള്‍ അടക്കം ഫിലിമിനു പകരം ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരിക്കും  പ്രദര്‍ശിപ്പിക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ പ്രിന്റ് കോ-ഓര്‍ഡിനേറ്ററായ ഗോപീകൃഷ്ണന്‍ പറയുന്നു.

“മുന്‍ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിനോടൊപ്പം തന്നെ പഴയകാല ക്ലാസിക്ക് സിനിമകളുടെ പ്രദര്‍ശനം നടന്നിരുന്നത് ഫിലിമുകളിലൂടെയായിരുന്നു. ഇത്തവണ ക്ലാസിക്കുകള്‍ വേണ്ടെന്ന് വെച്ചതോടെയാണ് ചരിത്രത്തിലെ ആദ്യത്തെ ഫിലിമില്ലാത്ത ഫിലിം ഫെസ്റ്റിവല്ലിന് കളമൊരുങ്ങിയതെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഗോപീകൃഷ്ണന്‍/ഐ എഫ് എഫ് കെ

72 രാജ്യങ്ങളില്‍ നിന്നുള്ള 164 സിനിമകള്‍, 386 സ്ക്രീനിംഗുകളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമാ ഇന്ന്, മലയാളം സിനിമാ ഇന്ന്, ലോക സിനിമ, പോട്ട്പുരി ഇന്ത്യ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍, മിലോസ് ഫോര്‍മാന്‍ പാക്കേജുകള്‍, മലയാളി ചലച്ചിത്രകാരന്‍ ലെനിന്‍ രാജന്ദ്രന്റെ സിനിമകളുടെ റെട്രോസ്പ്പെക്റ്റിവ്, മിഡ്നൈറ്റ്‌ സ്ക്രീനിംഗ്, ജൂറി ചിത്രങ്ങള്‍ എന്നിവ കൂടാതെ അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ‘ദി ഹ്യൂമന്‍ സ്പിരിറ്റ്‌’ എന്ന പ്രത്യേക വിഭാഗവും ഈ വര്‍ഷത്തെ മേളയിലുണ്ട്.

Read More: IFFK 2018: വര്‍ഷമൊടുങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാന്‍ ഒരിത്തിരി വെളിച്ചം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച മുതല്‍

ചിത്രങ്ങള്‍. അച്ചു കൃഷ്ണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook