IFFK 2018: ദേശീയ പുരസ്‌കാരം നേടിയ ‘ആളൊരുക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ വി.സി അഭിലാഷ്. ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം.

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നെന്നും എന്നാല്‍ ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ നേരിട്ടതെന്നും അഭിലാഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഗുരുതുല്യരായ സംവിധായകര്‍ പോലും പറഞ്ഞത് ആളൊരുക്കത്തിന് ഐഎഫ്എഫ്‌കെയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ മറ്റേത് ചിത്രത്തിന് ലഭിക്കുമെന്നായിരുന്നുവെന്നും എന്നാല്‍ ഇന്നോളം പാടിപ്പുകഴ്ത്തിയ ചിത്രം ഇപ്പോള്‍ അപമാനിക്കപ്പെട്ടിരിിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Read More: IFFK 2018: മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ ‘സുഡാനി ഫ്രം നൈജേരിയ’, ‘ഈ മ യൗ’

പപ്പുവാശാന്‍ എന്ന കൂടിയാട്ടം കലാകാരനായി ഇന്ദ്രന്‍സ് എത്തിയ ചിത്രമായിരുന്നു ആളൊരുക്കം. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമേ നാല് വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ പുരസ്‌കാരം വിദേശത്തും സ്വദേശത്തുമായി വിവിധ ചലച്ചിത്ര മേളകളിലേക്കുള്ള ക്ഷണം എന്നിങ്ങനെ പലതരത്തില്‍ അംഗീകരിക്കപ്പെട്ട ചിത്രമാണ് ആളൊരുക്കം.

മലയാളത്തില്‍ നിന്ന് സക്കരിയ മുഹമ്മദ് ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്‌കെ 2018ന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook