Latest News

വയറ് മാത്രമല്ല, മനസ്സും നിറയണം; ഉസ്താദ് ഹോട്ടലിലെ ആ ഡയലോഗിന് അൻവർ റഷീദിന് പ്രചോദനമായത് ഇവരോ?

ചായ വിറ്റു കിട്ടുന്ന പൈസ കൊണ്ട് ലോക യാത്ര നടത്തി മലയാളികൾക്ക് വിസ്മയമായ വിജയൻ- മോഹന ദമ്പതികളുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

Ustad Hotel, Sree Balaji Coffee House, ഉസ്താദ് ഹോട്ടൽ, Vijayan and Mohana couples, Anwar Rasheeed

ഒരു പതിറ്റാണ്ടിനിടെ മലയാളസിനിമയിൽ ഉണ്ടായ ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്നാണ് ‘ഉസ്താദ് ഹോട്ടൽ’. മൂന്നു ദേശീയ പുരസ്കാരങ്ങൾ അടക്കം നിരവധി അവാർഡുകൾ ചിത്രത്തെ തേടിയെത്തി. ഫൈസി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഫൈസിയ്ക്ക് ദിശാബോധം നൽകിയ, മാനവികതയിൽ വിശ്വസിക്കുന്ന സൂഫിവര്യനെ പോലുള്ള അവന്റെ ഉപ്പൂപ്പയുടെ കൂടെ കഥയായിരുന്നു ഉസ്താദ് ഹോട്ടൽ. മനുഷ്യരുടെ വയർ നിറയ്ക്കാൻ മാത്രമല്ല, മനസ്സു കൂടി നിറയ്ക്കാൻ കഴിവുള്ളതാവണം ഭക്ഷണം എന്ന് കൊച്ചുമകനോട് പറയുന്ന തിലകന്റെ ഉപ്പൂപ്പ കഥാപാത്രം അത്രപെട്ടെന്ന് ഒന്നും ആർക്കും മറക്കാനാവില്ല.

ഇപ്പോഴിതാ, തിലകൻ പറയുന്ന ആ ഡയലോഗ് ജീവിതവ്രതമാക്കിയ രണ്ടുപേരാണ് സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്. ചായ വിറ്റു കിട്ടുന്ന പൈസ കൊണ്ട് ലോക യാത്ര നടത്തി മലയാളികൾക്ക് വിസ്മയമായ വിജയൻ- മോഹനവിജയൻ ദമ്പതികളെ അറിയാത്തവർ ചുരുക്കമായിരിക്കും.

കൊച്ചിയിലെ ഗിരിനഗറിലുള്ള ശ്രീ ബാലാജി ടീ സ്റ്റാളിലെ നിത്യസന്ദർശകരിൽ ഒരാളായിരുന്നു അൻവർ റഷീദും കുടുംബവുമെന്നും താൻ പലപ്പോഴും പറയാറുള്ളതായിരുന്നു ആ വാക്കുകൾ എന്നും തുറന്നു പറയുകയാണ് വിജയൻ. ഫ്ളവേഴ്സ് ഒരു കോടി’ പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു വിജയനും മോഹന വിജയനും.

“മനസ്സും ഞങ്ങളുടെ സ്നേഹവും ചേർത്താണ് ഞാൻ ആളുകൾക്ക് ചായ കൊടുക്കുന്നത്. ഉസ്താദ് ഹോട്ടലിലെ ഒരു ഡയലോഗ് ഉണ്ട്. അൻവർ റഷീദും ഭാര്യയും കുട്ടികളും എന്റെ ചായക്കടയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു. ഞാൻ പറയും, വരുന്നവന്റെ വയറു മാത്രം നിറഞ്ഞാൽ പോരാ, മനസ്സും നിറയണം. ആ ഡയലോഗാണ് ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്നത്,” വിജയൻ പറയുന്നു.

ജീവിതപ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് യാത്ര പോവാം എന്നു കരുതുന്നവർക്ക് പ്രചോദനമാണ് വിജയന്റെയും മോഹന്റെയും ജീവിതം. ചായക്കടയിൽ നിന്നുള്ള സമ്പാദ്യത്തിനു പുറമെ ലോൺ വരെ എടുത്ത് യാത്ര പോവുന്ന ഈ ദമ്പതികൾ ഇതുവരെ കണ്ടത് 25 രാജ്യങ്ങളാണ്. യാത്രയെ ഇത്രയേറെ പ്രണയിക്കുന്ന ഈ ദമ്പതികളുടെ ജീവിതം ‘വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ’ എന്ന പേരിൽ വിസി ബുക്സ് പുസ്തകമായി ഇറക്കിയിരുന്നു. ‘ഹൗ ഓൾഡ് ആർ യൂ’ എന്ന സിനിമയിലെ ഒരു സീനിലും വിജയൻ-മോഹന ദമ്പതികളുടെ ജീവിതകഥ പ്രതിപാദിക്കുന്നുണ്ട്. ഏറെ നാളായി ആഗ്രഹിക്കുന്ന റഷ്യൻ യാത്രയ്ക്ക് ഉള്ള ഒരുക്കത്തിലാണ് ഈ ദമ്പതികൾ ഇന്ന്.

Read more: ഉസ്താദ് ഹോട്ടലിൽ ഫൈസിയുടെ ഉപ്പൂപ്പാനെ വീഴ്‌ത്തിയ ആ ഹൂറി ഇപ്പോൾ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala couple who traveled the world with income from tea shop life and ustad hotel famous dialogue reference

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com