scorecardresearch
Latest News

പരാജയമേറ്റു വാങ്ങി സുരേഷ് ഗോപിയും ധർമ്മജനും കൃഷ്ണകുമാറും

പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച താരങ്ങളായ ഗണേഷ് കുമാറും , മുകേഷും വിജയം ഉറപ്പാക്കിയിരിക്കുന്നു

Kerala Assembly Election 2021, Suresh Gopi, Ganesh Kumar, Mukesh Krishna Kumar, Dharmajan bolgatty, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ധർമജൻ, സുരേഷ് ഗോപി, മുകേഷ്, കെബി ഗണേശ് കുമാർ, ഗണേശ് കുമാർ, കൃഷ്ണകുമാർ, ie malayalam

Kerala Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ സിനിമാലോകത്തു നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മൂന്നു താരങ്ങളും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. തൃശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി, തിരുവനന്തപുരത്തു നിന്നും മത്സരിച്ച കൃഷ്ണകുമാർ, ബാലുശ്ശേരിയിൽ നിന്നും മത്സരിച്ച ധർമ്മജൻ എന്നിവരാണ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.

അതേസമയം, പത്തനാപുരത്തു നിന്നു മത്സരിച്ച ഗണേഷ് കുമാർ വിജയം ഉറപ്പാക്കി കഴിഞ്ഞു. കൊല്ലത്തു നിന്നു മത്സരിച്ച മുകേഷും വിജയം നേടിയിരിക്കുകയാണ്. കഴിഞ്ഞ വർഷം വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന കൊല്ലത്ത് ഇത്തവണ 2000 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത് എങ്കിലും വിജയം ഉറപ്പാക്കിയിരിക്കുകയാണ് മുകേഷ്.

താരപ്രഭയോടെ എത്തുന്ന ഈ മത്സരാർത്ഥികളുടെ ഫലമറിയാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരുന്നത്. സുരേഷ് ഗോപിയും കൃഷ്ണകുമാറും ബിജെപിയ്ക്കു വേണ്ടിയും ധർമ്മജൻ കോൺഗ്രസിനു വേണ്ടിയുമാണ് മത്സരിച്ചത്. എന്നാൽ കേരളമൊട്ടാകെ അലയടിച്ച എൽഡിഎഫ് തരംഗത്തിൽ മുങ്ങിപ്പോവുകയായിരുന്നു മൂവരുടെയും സ്ഥാനാർത്ഥിത്വം.

Read more: ലാൽസലാം സഖാവേ; പിണറായിസത്തിന് കയ്യടിച്ച് താരങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kerala assembly election 2021 suresh gopi krishna kumar dharmajan bolgatty ganesh kumar mukesh