‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?’; താരം വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബിജെപി

മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു

Mammootty, Kerala assembly election 2021, film stars cast vote, prithviraj, supriya, asif ali, polling day, LDF, UDF ,NDA, CPM, Congress-BJP-live updates,കേരള നിയമസഭാ തിരഞ്ഞെടുപ്പ്, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, എൻഡിഎ, കേരളത്തിൽ വോട്ടെടുപ്പ്

കൊച്ചി: നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് പോളിങ് ബൂത്തിൽ വാക്കേറ്റം. മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നതിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.

താരം പോളിങ് ബൂത്തിലെത്തിയ സമയത്താണ് സ്ഥലത്ത് സംഘർഷമുണ്ടായത്. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിലാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്ന് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ തടഞ്ഞത്.

മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയ സമയത്ത് ബൂത്തിൽ തിരക്കുണ്ടായിരുന്നില്ല. ബൂത്തിൽ എത്തിയ ഉടനെ മമ്മൂട്ടി വോട്ട് ചെയ്യാൻ കയറി. മമ്മൂട്ടി വോട്ട് ചെയ്യുന്ന ചിത്രങ്ങൾ മാധ്യമപ്രവർത്തകർ പകർത്തുന്നതിനിടെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യ എതിർപ്പ് പ്രകടിപ്പിച്ചു. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് സ്ഥാനാർഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിനിടെ മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തി. സംഘർഷത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം കുടുംബസമേതം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Read more: സൈക്കിളിൽ പോയത് ബൂത്ത് വീടിനടുത്തായതുകൊണ്ട്, വേറെ വ്യാഖ്യാനങ്ങൾ വേണ്ട: വിജയ്

മുൻപ് ബിജെപി നേതാവ് വോട്ട് ചെയ്യുന്നതിന്റെ ചിത്രം എടുക്കാൻ പാടില്ലെന്ന് ബൂത്തിലുള്ളവർ തടഞ്ഞിരുന്നു. അതിനു ശേഷം മമ്മൂട്ടി എത്തുകയും മാധ്യമങ്ങൾ മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 mammootty voting controversy

The moderation of comments is automated and not cleared manually by malayalam.indianexpress.com