‘ഇത് ശരിയല്ല, മാറി നില്‍ക്കൂ’; മൈക്കുമായി അടുത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഫഹദ്

എല്ലാ പൗരന്റെയും അവകാശമാണല്ലോ അതുകൊണ്ടാണ് വന്നതെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് പറയുന്നു

ആലപ്പുഴ: നാട്ടിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മൈക്കുമായി അടുത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. അഭിപ്രായം ചോദിച്ചുകൊണ്ട് അടുത്തേക്ക് മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇതെന്താണിത് ഇത് ശരിയല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

എല്ലാ പൗരന്റെയും അവകാശമാണല്ലോ അതുകൊണ്ടാണ് വന്നതെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് പറയുന്നുണ്ട്.

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോയെന്നാണ് സംവിധായകന്‍ ഫാസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോരുത്തരും മാറ്റി മാറ്റി പറയുകയാണല്ലോ, ഇതേതാണെന്ന് അറിയണമെങ്കില്‍ ഒരു മാസം കാത്തിരിക്കണം അതാണ് ടോര്‍ച്ചര്‍ എന്നും ഫാസില്‍ പറഞ്ഞു.

Read More: ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?’; താരം വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബിജെപി

നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് രാവിലെ പോളിങ് ബൂത്തിൽ വാക്കേറ്റം നടന്നിരുന്നു. മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നതിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.

താരം പോളിങ് ബൂത്തിലെത്തിയ സമയത്താണ് സ്ഥലത്ത് സംഘർഷമുണ്ടായത്. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിലാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്ന് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ തടഞ്ഞത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 fahadh faasils reaction to media

The moderation of comments is automated and not cleared manually by malayalam.indianexpress.com