ഞങ്ങളൊന്നു കാറ്റുകൊള്ളാൻ ഇറങ്ങിയതാ; പിക്നിക് ചിത്രങ്ങളുമായി കീർത്തി

തന്റെ വളർത്തുനായ നൈക്കിനൊപ്പമാണ് കീർത്തിയുടെ പിക്നിക്

Keerthy Suresh, കീർത്തി സുരേഷ്, Keerthy Suresh pet dog, Keerthy Suresh quarantine, Keerthy Suresh photos, Indian express malayalam, IE malayalam

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് നടിയും മേനകയുടെ മകളുമായ കീർത്തി സുരേഷ്. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. എന്നാലും കീർത്തിയുടെ സോഷ്യൽ മീഡിയ പേജ് നോക്കിയാൽ, താരത്തെ മലയാളികൾ എത്ര സ്നേഹിക്കുന്നു എന്ന് അറിയാനാകും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. ഇപ്പോഴിതാ, തന്റെ വളർത്തുനായ നൈക്കിനൊപ്പമുള്ള ഒരു പിക്നിക് ചിത്രം പങ്കുവയ്ക്കുകയാണ് താരം.

” മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്,” എന്നാണ് കീർത്തി കുറിക്കുന്നത്.

ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ  മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഈ ഓണത്തിന് തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Read more: ‘ആ ആഗ്രഹം ഒടുവിൽ സാധിച്ചു;’ പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീർത്തി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh with her pet dog picnic photos

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express