/indian-express-malayalam/media/media_files/uploads/2020/02/Keerthi-Suresh-to-play-Rajinikanth-daughter-in-Annaatthe.jpg)
തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ അടുത്ത ചിത്രമായ 'അണ്ണാത്തെ'യില്‍ മലയാളിയും ദേശീയ പുരസ്കാര ജേതാവുമായ കീര്‍ത്തി സുരേഷ് അദ്ദേഹത്തിന്‍റെ മകളായി വേഷമിടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രജനിയുടെ നൂറ്റിയറുപത്തിയെട്ടാമത്തെ ചിത്രമാണിത്. അജിത് നായകനായ 'വിശ്വാസം' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശിവയാണ് 'അണ്ണാത്തെ' സംവിധാനം ചെയ്യുന്നത്.
ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഖുശ്ബൂ, മീന, പ്രകാശ് രാജ്, നയന്‍താര, സതീഷ്, സൂരി എന്നിവരും അണിനിരക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ഇത് വരെ 'തലൈവര്‍ 168' എന്നാണു അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ 'അണ്ണാത്തെ' എന്നാണു എന്ന് ഇന്നലെ നിര്‍മ്മാതാക്കളായ സണ്‍ പിക്ച്ചേര്‍സാണ് പ്രഖ്യാപിച്ചത്. ഒപ്പം ഒരു ടൈറ്റില്‍ വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.
#Thalaivar168 is #Annaatthe#அண்ணாத்த@rajinikanth@directorsiva@KeerthyOfficial@immancomposer@prakashraaj@khushsundar@sooriofficial@actorsathishpic.twitter.com/GtaYEoKf6N
— Sun Pictures (@sunpictures) February 24, 2020
സംവിധായകന്‍ ശിവയും രജനികാന്തും ഒന്നിക്കുന്നത് ഇതാദ്യമായാണ്. 'അണ്ണാത്തെ'യുടെ സംഗീത സംവിധാനം ഡി ഇമ്മന്‍.
Read in English: Rajinikanth’s 168th film titled Annaatthe
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.