scorecardresearch

കീര്‍ത്തി സുരേഷ് വീണ്ടും സാവിത്രിയാകുന്നു

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്.

കീര്‍ത്തി സുരേഷ് വീണ്ടും സാവിത്രിയാകുന്നു
സാവിത്രിയായി കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷിന്റെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും മികച്ച വേഷമായിരുന്നു മഹാനടിയിലെ സാവിത്രി. സിനിമ കണ്ടവര്‍ക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. കീര്‍ത്തി വീണ്ടും സാവിത്രിയുടെ വേഷമണിയാന്‍ തയ്യാറെടുക്കുകയാണെന്നാണ് തെലുങ്കു മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ കൂടിയായിരുന്ന എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്.

എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്‌ണയാണ്.

1950ല്‍ ടോളിവുഡിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് മഹാനടി സിനിമ ദൃശ്യവല്‍ക്കരിച്ചത്. അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ചിത്രത്തില്‍ സൂപ്പര്‍താരം ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ആണ് എത്തിയത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Keerthy suresh to act as savithri again