‘ആ ആഗ്രഹം ഒടുവിൽ സാധിച്ചു;’ പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീർത്തി

അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനകയ്ക്കും ഒപ്പമാണ് കീർത്തി ഗുരുവായൂർ കണ്ണനെ കാണാനെത്തിയത്

keerthy suresh, ie malayalam

മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങുന്നത്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ കീർത്തിയുമുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കീർത്തി.

കീർത്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴുളള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനയ്ക്കും ഒപ്പമാണ് കീർത്തി ഗുരുവായൂർ കണ്ണനെ കാണാനെത്തിയത്. ഹാഫ് സാരിയായിരുന്നു കീർത്തിയുടെ വേഷം. കീർത്തിയുടെ മനോഹരമായ ഹാഫ് സാരി ഡിസൈൻ ചെയ്തത് പൂർണിമ ഇന്ദ്രജിത്തായിരുന്നു.

”ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷമുളള സന്തോഷകരമായ ഒരു ദിനം. ഹാഫ് സാരിയുടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒടുവിൽ ഞാനത് ചെയ്തു. നന്ദി പൂർണിമ ഇന്ദ്രജിത്ത്,” ചിത്രങ്ങൾക്കൊപ്പം കീർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by @keerthy_fc_kerala

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ സിനിമയിൽ കീർത്തി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്കിൽ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിനിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാവുന്ന ‘സര്‍ക്കാരു വാരി പാട’ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More: തങ്കകൊലുസുമാരുടെ ജന്മദിനം ആഘോഷമാക്കി സാന്ദ്ര; ചിത്രങ്ങൾ 

രജനീകാന്തിന്റെ പുതിയ സിനിമ ‘അണ്ണാത്തെ’യിലും കീർത്തി അഭിനയിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നടനാവുന്ന ‘സാനി കായിതം’ എന്ന സിനിമയിലും കീർത്തിയുണ്ട്. അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh thanks poornima indrajith for half saree

Next Story
ഡംബെൽ കിട്ടിയില്ല, ഫഹദിനെ അങ്ങെടുത്തു; വൈറലായി ബാബുരാജിന്റെ എക്‌സര്‍സൈസ്‌Fahad Faasil, Baburaj, Unnimaya Prasad, Fahad Faasil Baburaj funny photo, Joji movie, Joji movie trailer, Joji release, fahadh faasil, dileesh pothan, Joji movie teaser, Joji movie amazon prime release, ജോജി, ഫഹദ് ഫാസിൽ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com