Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഇതുവരെ പ്രണയിച്ചിട്ടില്ല, ഇനിയും സമയമുണ്ടല്ലോ: കീർത്തി സുരേഷ്

ജീവിതപങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോൾ കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണമെന്നാണ് കീർത്തി അഭിപ്രായപ്പെട്ടത്

keerthy suresh, ie malayalam

ദേശീയ അവാർഡ് നേടിയതിന്റെ സന്തോഷത്തിലാണ് കീർത്തി സുരേഷ്. തെലുങ്ക് ചിത്രമായ മഹാനടിയാണ് കീർത്തിക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. മഹാനടിയിൽ സാവിത്രിയാകാൻ വേണ്ടി ഒന്നേമുക്കാൽ വർഷത്തെ തയ്യാറെടുപ്പാണ് താൻ നടത്തിയതെന്ന് വെള്ളിനക്ഷത്രത്തിനു നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞു. ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതു മുതൽ ഇതുവരെ എത്തിയതിന് സാവിത്രിയമ്മയുടെ അനുഗ്രഹമുണ്ടായിരുന്നുവെന്നും കീർത്തി പറഞ്ഞു.

മലയാള സിനിമയിൽനിന്നും അവസരങ്ങൾ കുറഞ്ഞതിനാലാണ് അന്യഭാഷ സിനിമകൾ തിരഞ്ഞെടുത്തതെന്നും കീർത്തി അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതലാണ് മലയാള സിനിമയിൽ അവസരം ലഭിച്ചു തുടങ്ങിയത്. ഇപ്പോൾ ഒരുപാട് സിനിമകൾ മലയാളത്തിൽനിന്നും വരുന്നുണ്ടെന്നും നല്ലത് നോക്കി തിരഞ്ഞെടുക്കുമെന്നും കീർത്തി അഭിപ്രായപ്പെട്ടു. മലയാളത്തിൽ മോഹൻലാൽ നായകനായ കുഞ്ഞാലിമരയ്ക്കാറിൽ കീർത്തി അഭിനയിക്കുന്നുണ്ട്.

keerthy suresh, ie malayalam
Photo Credit: Keerthy Suresh/instagram

സിനിമയിലേക്ക് വന്നപ്പോൾ തന്നെ കളിയാക്കിക്കൊണ്ട് ഒരുപാട് ട്രോളുകൾ ഇറങ്ങിയിരുന്നുവെന്നും മനസിനെ അത് ഒരുപാട് വേദനിപ്പിച്ചുവെന്നും കീർത്തി പറഞ്ഞു. ”ആദ്യം കാണുമ്പോൾ ചിരിയായിരുന്നു. പിന്നെ വിഷമമായി. എന്തിനാണ് എന്നെ മാത്രം ടാർജെറ്റ് ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നെ അതൊക്കെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.”

Read Also: National Film Awards: അഭിമാനകീർത്തി

ജീവിതപങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോൾ കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണമെന്നാണ് കീർത്തി അഭിപ്രായപ്പെട്ടത്. പ്രണയത്തെക്കുറിച്ചും കീർത്തി മനസ് തുറന്നു. ഇതുവരെ പ്രണയിച്ചിട്ടില്ല. പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേടൊന്നുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. എന്നെ സംബന്ധിച്ച് ഇനിയും സമയമുണ്ടല്ലോ. നോക്കാം എന്നായിരുന്നു കീർത്തിയുടെ മറുപടി

keerthy suresh, ie malayalam
Photo Credit: Keerthy Suresh/instagram

മനസിലെ സങ്കടം എന്താണെന്ന് ചോദിച്ചപ്പോൾ കീർത്തി പറഞ്ഞത് ഇതായിരുന്നു, ”റിങ് മാസ്റ്റർ എന്ന സിനിമ ചെയ്തപ്പോഴാണ് സങ്കടം തോന്നിയത്. അന്ധ നായികയായിരുന്നു. അങ്ങനെ അഭിനയിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നു. എന്റെ തുടക്ക സമയം കൂടിയായിരുന്നു അത്. ആ കഥാപാത്രമാകാൻ കുറേ സമയമെടുത്തു. അത് വിഷമിപ്പിച്ചു. പലപ്പോഴും ഡയലോഗുകൾ തെറ്റിയിട്ടുണ്ട്. ഞാൻ കാരണം ദിലീപേട്ടൻ ഉൾപ്പെടെയുളളവർ ബുദ്ധിമുട്ടി. മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന സ്വഭാവമാണ് എന്റേത്.”

അനശ്വര നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ‘മഹാനടി’ കീര്‍ത്തിയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. സാവിത്രിയായുള്ള കീര്‍ത്തിയുടെ പ്രകടനം മുൻപും നിരൂപക പ്രശംസ നേടിയിരുന്നു. മുൻകാല നടിയായിരുന്ന മേനകയുടെയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh talking about career and love

Next Story
ഇന്ദിര ഗാന്ധിയായി വിദ്യയുടെ വെബ് സീരിസ് അരങ്ങേറ്റം; ഒരുക്കുന്നത് ലഞ്ച് ബോക്‌സ് സംവിധായകന്‍vidya balan, വിദ്യാ ബാലന്‍,vidya balan indira gandhi,വിദ്യാ ബാലന്‍ ഇന്ദിര ഗാന്ധി, indira gandhi biopic, ഇന്ദിര ഗാന്ധി സിനിമ,vidya balan indira gandhi biopic, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express