Latest News

ചേച്ചി ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പം; രേവതിയും കീര്‍ത്തിയും ഒന്നിക്കുമ്പോള്‍

‘എന്റെ രണ്ടു സുന്ദരിമാര്‍, എന്റെ അഭിമാനമാണ് നിങ്ങള്‍. ഒരുമിച്ച്, നന്നായിയിരിക്കൂ,’ മക്കളുടെ സംഭാഷണത്തിനിടയില്‍ അമ്മ മേനകയും കമന്റുമായി എത്തി.

keerthy suresh, keerthy suresh age, keerthy suresh height, keerthy suresh movies, keerthy suresh upcoming movies, keerthy suresh family, keerthy suresh marriage, keerthy suresh and anirudh, keerthy suresh husband name, keerthy suresh first movie, keerthy suresh birthday, കീര്‍ത്തി സുരേഷ്, മേനക

നിര്‍മാതാവ് സുരേഷിന്റെയും നടി മേനകയുടെയും മക്കളാണ് രേവതി, കീര്‍ത്തി എന്നിവര്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ഇരുവരും അവിടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇളയ ആളായ കീര്‍ത്തി അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടി തിളങ്ങിയപ്പോള്‍, മൂത്ത ആളായ രേവതി ക്യാമറയ്ക്ക് പിന്നില്‍ തന്റെ പ്രതിഭ തെളിയിച്ചു.

ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് അത്.

‘ഈ ചിത്രം ഷെയര്‍ ചെയ്യാനായി ഞാന്‍ എത്ര നാളായി കാത്തിരിക്കുന്നെന്നോ? മരക്കാറിന്റെ ലൊക്കേഷനില്‍ നമ്മള്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയില്‍ നിന്നുള്ള ഒരു ‘കാന്‍ഡിഡ്’ ചിത്രമാണിത്. നമ്മള്‍ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഇനിയും ഒരുപാട് സിനിമകള്‍ ഒന്നിച്ചു ചെയ്യാനാവട്ടെ… നിനക്കൊപ്പം ജോലി ചെയ്തതില്‍ സന്തോഷം, കിറ്റി. നീ അഭിനയിക്കുന്നത് സന്തോഷത്തോടെ ഞാന്‍ നോക്കി നിന്നു. നിന്നില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘എത്ര മനോഹരമായ ചിത്രം. നിനക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കും വലിയ സന്തോഷം, രേവൂ. ചിത്രീകരണത്തിനിടയില്‍ ചേച്ചി ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പം. ഇനിയും ധാരാളം ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാനാവട്ടെ,’ രേവതിയുടെ കുറിപ്പിന് മറുപടിയായി കീര്‍ത്തി കുറിച്ചു.

‘എന്റെ രണ്ടു സുന്ദരിമാര്‍, എന്റെ അഭിമാനമാണ് നിങ്ങള്‍. ഒരുമിച്ച്, നന്നായിയിരിക്കൂ,’ മക്കളുടെ സംഭാഷണത്തിനിടയില്‍ അമ്മ മേനകയും കമന്റുമായി എത്തി.

Read Here: മലയാളികളുടെ അഭിമാനം, തെന്നിന്ത്യയുടെ താരറാണി; ഈ കുറുമ്പിയെ മനസിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh sister revathy location photo from marakkar arabikadalinte simham

Next Story
ബഹ്റൈനിൽ കുറ്റ കൃത്യങ്ങളില്‍ കുറവ്: കഴിഞ്ഞ വര്‍ഷം പിഴയായി ലഭിച്ചത് 3.5 ദശലക്ഷം ദിനാര്‍Bahrain
The moderation of comments is automated and not cleared manually by malayalam.indianexpress.com