scorecardresearch

പാതിവഴി തീരുമ്പോൾ, നീയകലെ മായുമ്പോൾ; പാട്ടു പാടി നന്ദി അറിയിച്ച് കീര്‍ത്തി

വാശി എന്ന ചിത്രത്തിന് വേണ്ടി കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ‘ യാതൊന്നും പറയാതെ’ എന്ന ഗാനമാണ് കീര്‍ത്തി പാടുന്നത്

Keerthy suresh, Keerthy suresh singing

മലയാളത്തിനപ്പുറത്തേക്ക് വളര്‍ന്ന് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരമാണ് കീര്‍ത്തി സുരേഷ്. അമ്മ മേനകയുടെ വഴിയെ അഭിനയത്തില്‍ സജീവമായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണിയാണ്. ഒരിടവേളയ്ക്കു ശേഷം കീര്‍ത്തി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘വാശി’. വിഷ്ണു ജി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

ഒടിടി റിലീസിന് എത്തിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കീര്‍ത്തി ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിസല്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘വാശി ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി ‘ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ അതേ സിനിമയിലെ ഗാനം ആലപിക്കുന്ന കീര്‍ത്തിയെ കാണാം. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ‘ യാതൊന്നും പറയാതെ’ എന്ന ഗാനമാണ് കീര്‍ത്തി പാടിയത്. വീഡിയോയുടെ അവസാനം ആരാധകരോട് നന്ദി പറയാനും കീര്‍ത്തി മറന്നില്ല. കൈലാസ് മേനോനും ഗായിക ജോത്സ്നയും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് കീര്‍ത്തി. ഇടയ്ക്ക് ഡാന്‍സ് വീഡിയോസുമായി താരം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഭോല ശങ്കര്‍, ദസറ തുടങ്ങിയവയാണ് കീര്‍ത്തിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Keerthy suresh singing yaathonnum parayathe song in vaashi movie

Best of Express