മലയാളികൾക്കു ഏറെ സുപരിചിതമായൊരു താരകുടുംബമാണ് സുരേഷ് കുമാർ- മേനക ദമ്പതികളുടേത്. മക്കളായ കീർത്തിയും രേവതിയും അഭിനയത്തിലും സംവിധാനത്തിലും മികവു തെളിയിച്ച് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇളയമകളും തെന്നിന്ത്യൻ നടിയുമായ കീർത്തി സുരേഷ്. ആരാധകർക്കായി ചിത്രങ്ങളും വീഡിയോയും കീർത്തി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രമായ ‘ദസറ’യുടെ പ്രമോഷനിടയിൽ കീർത്തി പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ബ്ലാക്ക് ഡിസൈനർ സാരിയാണ് കീർത്തി അണിഞ്ഞത്. അതിനൊപ്പം പേൾ വർക്കുകളുള്ള ആഭരണമാണ് താരം സ്റ്റൈൽ ചെയ്തത്. ‘എബ്രേസിങ്ങ് ബ്ലാക്ക്’ എന്നാണ് കീർത്തി ചിത്രത്തിനു താഴെ കുറിച്ചത്.
കീർത്തിയുടെ ചിത്രങ്ങൾ ആരംധകർ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാക്ക് ബ്യൂട്ടി എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കുറിച്ചത്. ഇഷ്ട നായികമാർക്ക് പ്രായം കൂടുമ്പോൾ സങ്കടം തോന്നുന്നു എന്നാണ് ഒരു ആരാധകന്റെ കമന്റ്. തങ്ങളുടെ എക്കാലത്തെയും ക്രഷ് കീർത്തി തന്നെയെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
കീർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദസറ’ മാർച്ച് 30 ന് റിലീസിനെത്തും. നാനിയാണ് ചിത്രത്തിലെ നായകൻ. തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.