ക്വാറന്റൈൻ കാലം ഫലപ്രദമായി എങ്ങനെ ചെലവഴിക്കാം എന്ന ആലോചനയിലാണ് താരങ്ങളെല്ലാം തന്നെ. കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം സമയം ചെലവഴിക്കുകയാണ് മിക്കവരും. വീണുകിട്ടിയ ദിവസങ്ങൾ ഒരവധിക്കാലം പോലെ ചെലവഴിക്കുകയാണ് നടി കീർത്തി സുരേഷ്. ഈസ്റ്റർ ദിനത്തിൽ തന്റെ വളർത്തുനായ നൈക്കിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.

View this post on Instagram

A post shared by Keerthy Suresh (@keerthysureshofficial) on

View this post on Instagram

#nykediaries

A post shared by Keerthy Suresh (@keerthysureshofficial) on

കൊറോണക്കാലത്ത് തന്നെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹവാർത്ത. കീർത്തിയും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച വാർത്തകളിൽ ഒന്ന്. വാർത്ത തെറ്റാണെന്നും തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവിൽ കീർത്തി തന്നെ രംഗത്തെത്തിയിരുന്നു.

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീർത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞതിങ്ങനെ. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീർത്തി പറഞ്ഞു.

Read more: അതെനിക്കുമൊരു സർപ്രൈസായിരുന്നു; വിവാഹവാർത്തയെ കുറിച്ച് കീർത്തി സുരേഷ്

ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. 2020 പകുതിയോടെ തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ദിൽ രാജുവാണ്.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. മാർച്ച് അവസാന ആഴ്ച തിയേറ്ററിൽ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Read more: Marakkar Arabikadalinte Simham: ആർച്ചയായി കീർത്തി സുരേഷ്; ‘മരക്കാർ’ ക്യാരക്ടർ പോസ്റ്റർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook