Latest News

ചങ്ങാതിമാരും ഇഷ്ടരുചികളും; യാത്രാചിത്രങ്ങൾ പങ്കു വച്ച് കീർത്തി

ദുബായ് യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവയ്ക്കുന്നത്

keerthy suresh, കീർത്തി സുരേഷ്, keerthy suresh photos, keerthy suresh latest news, ie malayalam, ഐഇ മലയാളം

യാത്രകളാണ് ഈ കോവിഡ് കാലത്ത് പലരും പ്രധാനമായും മിസ് ചെയ്യുന്ന കാര്യങ്ങളിലൊന്ന്. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടരുചികൾ തേടി ദുബായിലേക്ക് നടത്തിയ ഒരു യാത്രയുടെ ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി കീർത്തി സുരേഷ്.

മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങുന്നത്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ കീർത്തിയുമുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കീർത്തി.

ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. മാർച്ച് അവസാന ആഴ്ച തിയേറ്ററിൽ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Read more: ‘ആ ആഗ്രഹം ഒടുവിൽ സാധിച്ചു;’ പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീർത്തി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh shares dubai travel photos

Next Story
93 കിലോയിൽനിന്നും 77 ലേക്ക്; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും കഴിയുമെന്ന് ഉണ്ണി മുകുന്ദൻunni mukundan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com