അമ്മ മേനയ്ക്ക് ഒപ്പമുള്ളൊരു മനോഹരമായ ഫൊട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കീർത്തി സുരേഷ്. ലോക്ക്ഡൗൺ സമയത്ത് പകർത്തിയ ചിത്രമാണിതെന്ന് കീർത്തി ഹാഷ്‌ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയും മകളും തമ്മിലുളള സ്നേഹബന്ധം വിവരിക്കുന്നതാണ് ഫൊട്ടോ.

കീർത്തിയുടെ കയ്യിൽ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന മേനക സുരേഷിനെയാണ് ഫൊട്ടോയിൽ കാണാൻ കഴിയുന്നത്. തനിക്കേറെ ഇഷ്ടപ്പെട്ട ഫൊട്ടോയാണ് ഇതെന്ന് കീർത്തിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്.

മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ദുബായിലാണ് കീർത്തി സുരേഷ്. ഷൂട്ടിങ്ങിനായി ദുബായിലേക്ക് പോകുന്നതിന്റെ ചിത്രങ്ങൾ കീർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ കീർത്തി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാത്തെയിലും കീർത്തി അഭിനയിക്കുന്നുണ്ട്.

Read More: ‘അപ്പടി പോട്’, ചേച്ചിയുടെ മേക്കോവറിന് കയ്യടിച്ച് കീർത്തി സുരേഷ്

ഏതാനും ദിവസം മുൻപ് ചേച്ചി രേവതിയുടെ മേക്കോവറിന് കീർത്തി സുരേഷ് കയ്യടിച്ചിരുന്നു. ചേച്ചിയുടെ കഠിനാധ്വാനത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നാണ് കീർത്തി കുറിച്ചത്. ശരീര ഭാരം കുറച്ചത് എങ്ങനെ എന്നതിനെക്കുറിച്ചും അതിലേക്കുളള തന്റെ യാത്രയെക്കുറിച്ചും ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് രേവതി വിശദീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook