തമിഴകത്തെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് മലയാളിയായ കീര്‍ത്തി സുരേഷ്. അഞ്ചോളം ബിഗ്‌ ബജറ്റ് ചിത്രങ്ങളിലാണ് കീര്‍ത്തി ഈ വര്‍ഷം അഭിനയിക്കുന്നത്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന കീര്‍ത്തി ഇപ്പോള്‍ തമിഴില്‍ കവിതകള്‍ എഴുതുന്നുണ്ട്. അമ്മ മേനകുടെ മാതൃഭാഷ തമിഴ് ആയത് കൊണ്ടാവാം കീര്‍ത്തിയ്ക്ക് തമിഴുമായി ഇത്ര അടുപ്പം.

കവിതകള്‍ എഴുതാറുണ്ടായിരുന്നു എന്ന് പറയുമ്പോഴും താന്‍ എഴുതുന്നതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊന്ന്, ഈയടുത്ത് ഒരു വേദിയില്‍ കീര്‍ത്തി തന്നെ ആലപിക്കുകയും ചെയ്തു.

ലിങ്കുസാമി എന്ന തമിഴ് സംവിധായകന്‍റെ ഹൈക്കു കവിതകളുടെ സമാഹാരം പ്രകാശിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കീര്‍ത്തി. ലിങ്കു-ഹൈക്കു എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവേയാണ് തന്‍റെ കവിതാ അഭിനിവേശത്തെക്കുറിച്ച് കീര്‍ത്തി മനസ്സ് തുറന്നത്.

ഒരു പൂമാലയെക്കുറിച്ചാണ് കീര്‍ത്തിയുടെ കവിത. ജീവിതത്തിലെ രണ്ടു ഘട്ടങ്ങളില്‍, സന്തോഷത്തിലും (വിവാഹം) സങ്കടത്തിലും (മരണം) ഉപയോഗിക്കുന്നപ്പെടുന്നതിനെക്കുറിച്ചുള്ള തന്‍റെ ചിന്തകള്‍ ലോകത്തോട്‌ പങ്കു വയ്ക്കുകയാണ് പൂമാല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ