തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യുവനടിമാരിൽ ശ്രദ്ധേയയും ദേശീയ അവാർഡ് ജേതാവുമായ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി ഷെയർ ചെയ്തിരിക്കുന്നത്. കീർത്തിയുടെ പതിവു ലുക്കിൽ നിന്നും അൽപ്പം വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്.
Read more: ഇതുവരെ പ്രണയിച്ചിട്ടില്ല, ഇനിയും സമയമുണ്ടല്ലോ: കീർത്തി സുരേഷ്
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’മാണ് റിലീസിനൊരുങ്ങുന്ന കീർത്തിയുടെ മലയാളചിത്രം. ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. കീർത്തിയുടെ ക്യാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. അഞ്ചു ഭാഷകളിലായി 2020 മാർച്ച് 26 ന് 5000 തിയേറ്ററുകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.
മഹാനടി’ എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി മലയാളത്തിനും തമിഴിനും പുറമെ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook