ബാല്യകാലസുഹൃത്തുക്കളാണ് കല്യാണി പ്രിയദർശനും കീർത്തി സുരേഷ്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം ഇവർക്കിടയിലും സൗഹൃദമായി മാറുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

കീർത്തിയെ കൂടാതെ പ്രണവ് മോഹൻലാലാണ് കല്യാണിയുടെ ബാല്യകാലസുഹൃത്തുക്കളിൽ ഒരാൾ. “അപ്പുച്ചേട്ടനും (പ്രണവ് മോഹൻലാൽ) ഞാനും കളിക്കൂട്ടുകാരാണ്. വർഷങ്ങളായി ഞങ്ങളുടെ കുടുംബവും വളരെ അടുപ്പത്തിൽ കഴിയുന്നവരാണ്. ഒന്നിച്ച് അഭിനയിക്കുക എന്നത് വളരെ ഫണിയായൊരു കാര്യമായാണ് ഞങ്ങൾക്കിരുവർക്കും തോന്നിയിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറൽ ആയ ഒരാളാണ് അപ്പുച്ചേട്ടൻ. ലാൽ മാമയുടെ ജീൻ അപ്പുച്ചേട്ടനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓർത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോർത്തുവെയ്ക്കൽ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടൻ ഒറ്റതവണ കേൾക്കുമ്പോൾ തന്നെ അതെല്ലാം ഓർത്തുവെയ്ക്കും,” കല്യാണി പറയുന്നു.

പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ ഈ മൂന്നുപേരും ഒന്നിച്ച് സ്ക്രീനിലെത്തുകയാണ്.

Read more: അച്ഛനമ്മമാരുടെ വേർപിരിയൽ വലിയ ഷോക്കായിരുന്നു: കല്യാണി പ്രിയദർശൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook