ഷൂട്ടിങ്ങിനായ് ബാഴ്സലോണയ്ക്ക് പറന്ന് കീർത്തി സുരേഷ്; വീഡിയോ

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ട് ബാഴ്സലോണയിലാണ്

keerthy suresh, actress, ie malayalam

പുതിയ ചിത്രമായ ‘സർക്കാറു വരൈ പട്ട’യുടെ ഷൂട്ടിങ്ങിനായി സ്പെയിനിലെ ബാഴ്സലോണയിലേക്ക് പോയിരിക്കുകയാണ് കീർത്തി സുരേഷ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കീർത്തി ഇക്കാര്യം അറിയിച്ചത്.

‘സർക്കാറു വരൈ പട്ട’യിൽ മഹേഷ് ബാബുവാണ് നായകൻ. കീർത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ട് ബാഴ്സലോണയിലാണ്. അടുത്ത ജനുവരിയിലാണ് ചിത്രം റിലീസിനെത്തുക.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

Read More: ചുവപ്പിൽ അതിസുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh heads to barcelona for sarkaru vaari paata shoot

Next Story
വെട്ടത്തിലെ നായികയെ ഓർമ്മയുണ്ടോ? പുതിയ ചിത്രങ്ങൾbhavna pani, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com