കീർത്തി സുരേഷ് അഭിനയിച്ച് അടുത്തിടെ റിലീസായ മ്യൂസിക് വീഡിയോയാണ് ‘ഗാന്ധാരി’. കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കീർത്തിയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
ഷൂട്ടിങ് സെറ്റിൽവച്ച് ‘ഗാന്ധാരി’ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കീർത്തി സുരേഷ്. എല്ലാവരും എന്നോടൊപ്പം ഗാന്ധാരി ഡാൻസ് ചെയ്യൂവെന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
പവൻ സി.എച്ചാണ് ഗാന്ധാരി പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ സുദ്ദല അശോക തേജയുടേതാണ്. സോണി മ്യൂസിക് എന്റര്‍ടെയ്‍ൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വീഡിയോ പുറത്തുവിട്ടത്.
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് കീര്‍ത്തി സുരേഷിന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പട്ട’യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം.
Read More: ‘കാലാവതി’ ചലഞ്ചുമായി കീർത്തി സുരേഷ്; വീഡിയോ