സാമന്തയ്ക്കു പിന്നാലെ മറ്റൊരു സെലിബ്രിറ്റി കൂടി അറബിക് കുത്തിന് ചുവടുവച്ചിരിക്കുകയാണ്. തെന്നിന്ത്യയുടെ പ്രിയ നടി കീർത്തി സുരേഷാണ് സുഹൃത്തിനൊപ്പം അറബിക് കുത്ത് ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എനർജറ്റിക്കായി ചുവടുക വയ്ക്കുന്ന കീർത്തി സുരേഷിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
വിജയ്‌യുടെ പുതിയ ചിത്രമായ ‘ബീസ്റ്റി’ലെ വൈറൽ ഗാനമാണ് അറബിക് കുത്ത്. വിജയ്‌യുടെയും പൂജ ഹെഡ്‌ഗെയുടെയും കിടിലൻ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ നടൻ ശിവകാർത്തികേയന്റേതാണ്. ഏപ്രിൽ 14 ന് ‘ബീസ്റ്റ്’ റിലീസ് ചെയ്യുമെന്നാണ് വിവരം.
മഹേഷ് ബാബു നായകനാവുന്ന ‘സർക്കാരു വാരി പട്ട’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം. മേയ് 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മലയാളത്തിൽ ‘വാശി’യാണ് കീർത്തിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്.
Read More: ഷൂട്ടിങ് സെറ്റിൽ കീർത്തി സുരേഷിന്റെ ‘ഗാന്ധാരി’ ഡാൻസ്; വീഡിയോ