തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ അഭിമാനമായ കീർത്തി സുരേഷ്. മലയാളിയായ വ്യവസായിയുമായി കീർത്തി സുരേഷ് പ്രണയത്തിലാണ്, വിവാഹം ഉടൻ എന്നിങ്ങനെയുള്ള വാർത്തകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വാദുമായി കീർത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ, പ്രണയവുമായി ബന്ധപ്പെട്ട് സജീവമാകുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് കീർത്തി സുരേഷ്.
“ആരാണ് കീർത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാൻ?” എന്ന തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട ഒരു ലേഖനം ഷെയർ ചെയ്തുകൊണ്ടാണ് കീർത്തി പ്രതികരിച്ചിരിക്കുന്നത്. സമയമാവുമ്പോൾ ഞാൻ യഥാർത്ഥ മിസ്റ്ററി മാനെ പരിചയപ്പെടുത്തും എന്നാണ് കീർത്തി പറയുന്നത്.
ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി സുരേഷ് ‘ഗീതാഞ്ജലി’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് അന്യഭാഷാ സിനിമകളിലും തിളങ്ങുന്ന നായികയായി കീർത്തി മാറി. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി നേടി.
മലയാളത്തിൽ വാശി, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് കീർത്തിയുടേതായി മലയാളത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രങ്ങൾ. നാനിയ്ക്ക് ഒപ്പം അഭിനയിച്ച ‘ദസറ’യാണ് കീർത്തിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.