/indian-express-malayalam/media/media_files/uploads/2019/03/keerthy-suresh-ajay-devgun.jpg)
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്. ബോണി കപൂര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് കീർത്തിയുടെ അരങ്ങേറ്റം. സൂപ്പര്‍ഹിറ്റ് ചിത്രം 'ബദായി ഹോ'യുടെ സംവിധായകന്‍ അമിത് ശര്‍മയാണ് കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നത്.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സയദ് അബ്ദുള്‍ റഹിമിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് ഋതേഷ് ഷായാണ്. ആകാശ് ചൗളയും അരുണവ് ജോയ് സെന്‍ഗുപ്തയുമാണ് സഹനിര്‍മ്മാതാക്കള്‍.
Welcome onboard Dad s next @KeerthyOfficial !!! https://t.co/fj693Ebt6C
— Arjun Kapoor (@arjunk26) March 13, 2019
കീര്‍ത്തി സുരേഷിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തെ സ്വാഗതം ചെയ്ത് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകൾ ജാന്‍വി കപൂറും രംഗത്തു വന്നിട്ടുണ്ട്. പിതാവിന്റെ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നാണ് ജാന്‍വി ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. അര്‍ജുന്‍ കപൂര്‍ അടക്കമുള്ള താരങ്ങളും ജാന്‍വിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.