Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഡാൻസ് വീഡിയോയിലൂടെ വിജയ്‌ക്ക് പിറന്നാൾ ആശംസിച്ച് ഫാൻ ഗേൾ കീർത്തി സുരേഷ്

വിജയ്ക്ക് ചൈനീസ് ഭക്ഷണം ഒരുപാട് ഇഷ്ടമാണെന്നും എപ്പോഴെങ്കിലും വിജയ് തന്റെ വീട്ടിൽ വരികയാണെങ്കിൽ അദ്ദേഹത്തിനായി ചൈനീസ് ഭക്ഷണം താൻ പാചകം ചെയ്യുമെന്നും കീർത്തി പറഞ്ഞിരുന്നു.

keerthy suresh, actress, ie malayalam

ജൂൺ 22 ന് വിജയ്‌യുടെ 47-ാം പിറന്നാളായിരുന്നു. കമൽഹാസൻ, ധനുഷ്, കാജൽ അഗർവാൾ അടക്കം നിരവധി താരങ്ങളാണ് ദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ദളപതി വിജയ്‌യുടെ ഒരു ആരാധികയാണ് കീർത്തി സുരേഷ്. ഭൈരവ, സർക്കാർ എന്നീ സിനിമകളിൽ വിജയ്‌യുടെ നായികയായി അഭിനയിച്ച കീർത്തി വ്യത്യസ്ത രീതിയിലാണ് വിജയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

2002 ൽ പുറത്തിറങ്ങിയ വിജയ് സിനിമ ഭൂപതിയിലെ ‘ആൾ തോട്ട ഭൂപതി’ എന്ന പാട്ടിന് നൃത്തം ചെയ്താണ് കീർത്തി പിറന്നാൾ ആശംസിച്ചത്. വിജയ്‌യുടെ വലിയൊരു ആരാധികയാണ് താനെന്നും കീർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിജയ്‌യുടെ പിറന്നാളിന് മുന്നോടിയായി താരത്തിനൊപ്പം വർക്ക് ചെയ്ത സഹപ്രവർത്തകരും സംവിധായകരും ട്വിറ്ററിൽ ഒരുമിച്ച് സംവദിച്ചിരുന്നു. ഈ അവസരത്തിൽ വിജയ്ക്ക് ചൈനീസ് ഭക്ഷണം ഒരുപാട് ഇഷ്ടമാണെന്ന് കീർത്തി വെളിപ്പെടുത്തിയിരുന്നു. എപ്പോഴെങ്കിലും വിജയ് തന്റെ വീട്ടിൽ വരികയാണെങ്കിൽ അദ്ദേഹത്തിനായി ചൈനീസ് ഭക്ഷണം താൻ പാചകം ചെയ്യുമെന്നും കീർത്തി പറഞ്ഞിരുന്നു.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഈ ഓണത്തിന് തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.

Read More: ചങ്ങാതിമാരും ഇഷ്ടരുചികളും; യാത്രാചിത്രങ്ങൾ പങ്കു വച്ച് കീർത്തി

ലോക്ക്ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. രജനീകാന്ത് നായകനാവുന്ന ‘അണ്ണാത്തെ’ ആണ് കീർത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh birthsay wishes to vijay dance video519405

Next Story
ഇപ്പോഴും ഞാനവർക്ക് ദളപതിയുടെ തങ്കച്ചിയാണ്; ശരണ്യ മോഹൻSaranya Mohan, Saranya Mohan vijay, Saranya Mohan childhood photo, Saranya Mohan age, Saranya Mohan family, Saranya Mohan photos, Saranya Mohan films, ശരണ്യ മോഹൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com