ഇളയദളപതി വിജയ്‌യുടെ പിറന്നാൾ ഗംഭീരമായിട്ടുതന്നെ ആരാധകർ ആഘോഷിച്ചു. എല്ലാവരും വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നപ്പോൾ കീർത്തി സുരേഷ് ഒരു ഉഗ്രൻ പിറന്നാൾ സമ്മാനം നൽകിയാണ് വിജയ്‌യെ ഞെട്ടിച്ചത്. വിജയ്‌യുടെ ജലച്ഛായ ചിത്രമാണ് കീർത്തി പിറന്നാൾ സമ്മാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഒരു നടിയെന്നതിലുപരി താനൊരു ചിത്രകാരി കൂടിയെന്ന് കീർത്തി ഇതിലൂടെ തെളിയിച്ചു. ഭൈരവ ചിത്രത്തിൽ വിജയ്‌യുടെ നായികയായിരുന്നു കീർത്തി. മലയാളത്തിൽനിന്നും തമിഴകത്തേക്ക് എത്തിയ കീർത്തി ഇപ്പോൾ മുൻനിര നായികമാരിലൊരാളാണ്. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളാണ്.

തമിഴിൽ വിജയ്, ധനുഷ്, ശിവകാർത്തികേയൻ തുടങ്ങിയവരുടെ നായികയായി കീർത്തി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ‘താനാ സേർന്ത കൂട്ടം’ എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായിട്ടാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ