scorecardresearch
Latest News

മലയാള സിനിമയിലെ യങ്ങ് ലേഡീസിനിടയിൽ ഒരു 80 സ് താരം; ചിത്രങ്ങൾ

പ്രിയതാരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ എത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്.

മലയാള സിനിമയിലെ യങ്ങ് ലേഡീസിനിടയിൽ ഒരു 80 സ് താരം; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാള സിനിമയിലെ നായികമാർ. ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകർ പെട്ടെന്നു തന്നെ ഏറ്റെടുക്കാറുണ്ട്. എന്നാൽ താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കാണ് ആരാധകർ കൂടുതൽ. തങ്ങളുടെ പ്രിയതാരങ്ങളെയെല്ലാം ഒറ്റ ഫ്രെയിമിൽ കാണാൻ ഇഷ്ടമില്ലാത്ത ആരാധകരുണ്ടാവില്ല. അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്.

താരങ്ങളായ കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ എന്നിവർ ഒന്നിച്ചുളള ചിത്രമാണ് ശ്രദ്ധ നേടുന്നത്. എൻപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസ്സിയെയും രാധികയെയും ഇവർക്കൊപ്പം ചിത്രങ്ങളിൽ കാണാം.

‘പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി’ എന്നു ചിത്രം പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചപ്പോൾ ‘ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിയ്ക്കു ക്ഷണിച്ച ലിസ്സിയ്ക്കു നന്ദി’ എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്. ലിസ്സി തൻെറ വസതിയിൽ സംഘടിപ്പിച്ച പാർട്ടിയാണെന്നാണ് വ്യക്തമാകുന്നത്. താരങ്ങളെല്ലാവരെയും ഒന്നിച്ച് കാണാനായതിൻെറ സന്തോഷം ആരാധകരും പങ്കുവച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Keerthy rima kallingal parvathi kalyani priyadarshan party photo goes viral