Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും വരുന്നു; ആവേശമുണര്‍ത്തി ട്രെയിലര്‍

2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിവിന്‍ പോളിയുടെ ടൈറ്റില്‍ കഥാപാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതാണ് കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും വലിയ സവിശേഷത.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ്. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിവിന്‍ പോളിയുടെ ടൈറ്റില്‍ കഥാപാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്. ട്രെയിലറിന്റെ അവസാന ഭാഗത്താണ് മോഹന്‍ലാലിന്റെ എന്‍ട്രി. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്ന വാഗ്‌ദാനമാണ് ട്രെയിലറില്‍.

നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ കൊച്ചുണ്ണിയാവുമ്പോള്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരൊക്കെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോബി-സഞ്ജയ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ബോളിവുഡ് ഛായാഗ്രാഹകന്‍ ബിനോദ് പ്രധാനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഓണം റിലീസ് ആയാവും ചിത്രം തിയേറ്ററുകളിലെത്തുക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kayamkulamkulam kochunni trailor released

Next Story
കുസൃതി കാട്ടി നസ്രിയ, ചിരിപ്പിച്ച് പൃഥ്വിരാജ്; ‘കൂടെ’ ലൊക്കേഷൻ വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com