/indian-express-malayalam/media/media_files/2026/01/27/kavya-madhavan-fi-2026-01-27-16-45-22.jpg)
/indian-express-malayalam/media/media_files/2026/01/27/kavya-madhavan-4-2026-01-27-16-45-32.jpg)
മലയാളികളുടെ പ്രിയനടി കാവ്യ മാധവൻ ഇപ്പോൾ പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ്. ഒരുകാലത്ത് ക്യാമറക്കണ്ണുകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകലം പാലിച്ചിരുന്ന താരം, ഇപ്പോൾ ആ പതിവ് പാടെ മാറ്റിയിരിക്കുകയാണ്. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും, ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്താൻ കാവ്യ മടികാണിക്കാറില്ല.
/indian-express-malayalam/media/media_files/2026/01/27/kavya-madhavan-3-2026-01-27-16-45-32.jpg)
ദുബായിൽ ഒരു പരിപാടിയ്ക്ക് എത്തിയ കാവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സാരിയിൽ അതിസുന്ദരിയായ കാവ്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2026/01/27/kavya-madhavan-2-2026-01-27-16-45-32.jpg)
2016 നവംബർ 25-നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന താരം കുടുംബജീവിതത്തിന് മുൻഗണന നൽകുകയായിരുന്നു.
/indian-express-malayalam/media/media_files/2026/01/27/kavya-madhavan-1-2026-01-27-16-45-32.jpg)
2016-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പിന്നെയും’ ആയിരുന്നു കാവ്യ അവസാനമായി അഭിനയിച്ച സിനിമ. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മി ജനിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/09/kavya-madhavan-2026-01-09-14-20-15.jpg)
അടുത്തിടെ, ഓസ്ട്രേലിയയിൽ ചേട്ടനും കുടുംബത്തിനുമൊപ്പം വെക്കേഷൻ ചിലവഴിക്കുന്ന കാവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.
/indian-express-malayalam/media/media_files/2025/06/05/DCuMo7KGNEr0b0jbKoKS.jpg)
സിനിമാ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും കാവ്യയുടെ ഓരോ വിശേഷവും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us