ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ടു തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവരുമ്പോഴെല്ലാം അവ ദിലീപിന്റെയും കാവ്യയുടെയും ആരാധകർ ഏറ്റു പിടിക്കാറുണ്ട്.
സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരക്കിന്റെയും തമാരയുടെയും ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ദിലീപിനും കാവ്യയ്ക്കും ഒപ്പം എത്തിയതായിരുന്നു മഹാലക്ഷ്മി. മീനാക്ഷി ദിലീപും കൂടെയുണ്ടായിരുന്നു. ചടങ്ങിൽ നിന്നുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.