/indian-express-malayalam/media/media_files/2026/01/29/kavya-madhavan-anu-sithara-2026-01-29-10-34-28.jpg)
അടുത്തിടെയാണ് നടി അനു സിതാര യുഎഇയിൽ കമലദളം എന്ന പേരിലൊരു നൃത്ത വിദ്യാലയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കമലദളത്തിലേക്ക് ഒരു അതിഥിയെത്തി. അത് മറ്റാരുമല്ല, നടി കാവ്യ മാധവനായിരുന്നു അനു സിതാരയുടെ നൃത്തവിദ്യാലയം സന്ദർശിക്കാൻ എത്തിയ ആ അതിഥി. കാവ്യയ്ക്ക് ഒപ്പം മകൾ മഹാലക്ഷ്മിയും അമ്മയുമുണ്ടായിരുന്നു.
Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ
കാവ്യയുടെ കമലദളം സന്ദർശനത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് അനു സിതാര ഇപ്പോൾ. "നിങ്ങളുടെ സാന്നിധ്യം ഒരു ചേച്ചിയുടെ ആലിംഗനം പോലെ തോന്നി, നന്ദി കാവ്യ ചേച്ചീ," എന്നാണ് വീഡിയോ പങ്കിട്ട് അനു സിതാര കുറിച്ചത്.
Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്
അനു സിതാരയുടെ സഹോദരി അനു സോനാരയും കാവ്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായിൽ ഉണ്ട് കാവ്യ. അടുത്തിടെ ഒരു പരിപാടിയിൽ കാവ്യ പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
Also Read: പ്രായം 60ലേക്ക്, ഫിറ്റ്നസ്സിൽ അത്ഭുതപ്പെടുത്തി നദിയ മൊയ്തു; ലേഡി മമ്മൂട്ടിയെന്ന് ആരാധകർ
വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്.
ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.
Also Read: നിങ്ങൾ കലാകാരനെ കൊല്ലുകയാണ്; ബോളിവുഡിലെ അസമത്വങ്ങളെ കുറിച്ച് അർജിത് പറഞ്ഞത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us