നടി ആക്രമിക്കപെട്ട കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ഇന്ന് പിറന്നാള്‍. ബാല താരമായി സിനിമയിലെത്തിയ കാവ്യയ്ക്ക് ഇന്ന് 33 വയസ്സ് തികയും.

നടി ആക്രമിക്കപെട്ട കേസില്‍ തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് വിധി കാത്തിരിക്കുകയാണ് കാവ്യ ഇപ്പോള്‍. 2016 നവംബര്‍ 26നായിരുന്നു ദിലീപുമായുള്ള വിവാഹം. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്‌. കാവ്യയുടെയും രണ്ടാം വിവാഹമാണ്.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു നടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ദുര്യോഗത്തിലൂടെ കടന്നു പോകുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പണം കൈപറ്റിയെന്ന ആരോപണവുമായി ബന്ധപെട്ടാണ് കാവ്യയും അമ്മ ശ്യാമളയും സംശയത്തിന്‍റെ നിഴലില്‍ ആകുന്നത്.  ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ