Latest News

വിവാഹ വാർഷിക ദിനത്തിൽ കാവ്യയ്ക്ക് സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയോ? വൈറൽ വീഡിയോ

ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്

kavya madhavan, meenakshi, ie malayalam

മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരദമ്പതികൾ.

വിവാഹ വാർഷിക ദിനത്തിൽ കാവ്യ മാധവന് സർപ്രൈസ് നൽകിയ വീഡിയോയാണ് ഫാൻ പേജുകളിൽ നിറയുന്നത്. ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവന്‍ റൂമിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളിയുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

കാവ്യ മാധവന് സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത്. എന്നാൽ വീഡിയോയിൽ മീനാക്ഷിയെ കാണുന്നില്ല. കാവ്യയെ കെട്ടിപ്പിടിക്കുന്ന പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.

മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. 21 സിനിമകളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Read More: കുഞ്ഞനുജത്തിയുടെ ജന്മദിനം; ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kavya madhavan surprise video in wedding anniversary

The moderation of comments is automated and not cleared manually by malayalam.indianexpress.com