/indian-express-malayalam/media/media_files/2026/01/09/kavya-madhavan-2026-01-09-14-20-15.jpg)
കാവ്യ മാധവൻ
മലയാളികളുടെ പ്രിയനടി കാവ്യ മാധവൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമാ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും കാവ്യയുടെ ഓരോ വിശേഷവും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്.
Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടിയാണ്; ഓർമയുണ്ടോ ഈ ആളെ?
ഇത്തവണ ഓസ്‌ട്രേലിയയിൽ സഹോദരന്റെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
വർഷങ്ങളായി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സഹോദരൻ മിഥുൻ മാധവനെയും കുടുംബത്തെയും സന്ദർശിക്കാനാണ് കാവ്യ എത്തിയത്. മിഥുന്റെ മക്കൾക്കും തന്റെ മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് കാവ്യ ആരാധകർക്കായി പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെക്കാൻ താരം മറക്കാറില്ല.
Also Read: കാജോളിനോടൊപ്പമുള്ള ചിത്രവുമായി മകൾ; ഇതിപ്പോ സിസ്റ്റേഴ്സിനെ പോലുണ്ടെന്ന് ആരാധകർ
2016 നവംബർ 25-നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന താരം കുടുംബജീവിതത്തിന് മുൻഗണന നൽകുകയായിരുന്നു. 2016-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പിന്നെയും’ ആയിരുന്നു കാവ്യ അവസാനമായി അഭിനയിച്ച സിനിമ. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മി ജനിക്കുന്നത്.
Also Read: ദളപതിയേയും പ്രഭാസിനെയും പിന്നിലാക്കി സാറ അർജുൻ; ഐഎംഡിബി പട്ടികയിൽ ഒന്നാമത്
മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഈ പുതിയ വെക്കേഷൻ ചിത്രങ്ങൾ വലിയ സന്തോഷമാണ് നൽകുന്നത്. സിഡ്‌നിയിലെ മനോഹരമായ ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Also Read: കാത്തിരിപ്പിന് വിരാമം; ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us