Latest News

കാവ്യയെ ചേർത്തുപിടിച്ച് നമിത, പുതിയ ചിത്രം പങ്കുവച്ച് താരം

ദിലീപിന്റെ മകൾ മീനാക്ഷിക്കും മറ്റു കൂട്ടുകാർക്കുമൊപ്പമുളള ഒരു ചിത്രവും നമിത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്

മീനാക്ഷി, meenakshi dance, meenakshi dileep, namitha, നമിത, Dileep, ദിലീപ്, kavya, കാവ്യ, meenakshi, manju warrier, nadhirsha, നാദിർഷ, ie malayalam, ഐഇ മലയാളം

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. എന്നാൽ പൊതു ചടങ്ങുകൾക്കും അടുത്ത സുഹൃത്തുക്കളുടെ പരിപാടികൾക്കും ദിലീപിനൊപ്പം കാവ്യ എത്താറുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യ എത്തിയിരുന്നു.

Read More: ചുവപ്പ് സാരിയിൽ സുന്ദരിയായി മീനാക്ഷി, സ്റ്റൈലിഷ് ലുക്കിൽ കാവ്യയും ദിലീപും

നമിത പ്രൊമോദിനൊപ്പമുളള കാവ്യയുടെ പുതിയൊരു ഫൊട്ടോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നമിത തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഫൊട്ടോ അപ്‌ലോഡ് ചെയ്തത്. നാദിർഷായുടെ മകളുടെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രം. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത.

ദിലീപിന്റെ മകൾ മീനാക്ഷിക്കും മറ്റു കൂട്ടുകാർക്കുമൊപ്പമുളള ഒരു ചിത്രവും നമിത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. ബ്ലാക് ഗൗണായിരുന്നു നമിതയുടെ വേഷം. റെഡ് ഗൗണിലായിരുന്നു മീനാക്ഷി. ഇരുവരും ഒന്നിച്ചുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

namitha, ie malayalam

 

View this post on Instagram

 

A post shared by Be Movies (@be.movies.1)

 

View this post on Instagram

 

A post shared by @janapriya_nayakan__

 

View this post on Instagram

 

A post shared by Mallu Cafe (@mallucafe.in)

ആയിഷായുടെ വിവാഹ ദിനത്തിലും ചുവപ്പായിരുന്നു മീനാക്ഷി തിരഞ്ഞെടുത്തത്. ചുവന്ന സാരിയുടുത്ത് മുല്ലപ്പൂവും ചൂടിയാണ് മീനാക്ഷി എത്തിയത്. ആയിഷായുടെ വിവാഹ ദിനത്തിൽനിന്നുള്ളൊരു ഫൊട്ടോ നമിത നേരത്തെ പങ്കുവച്ചിരുന്നു. ‘കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പോടെയാണ് നമിത ചിത്രം ഷെയർ ചെയ്തത്. നമിതയ്ക്കൊപ്പം മീനാക്ഷിയും ഫൊട്ടോയിലുണ്ട്.

ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. വിവാഹത്തിൽനിന്നുളള താരകുടുംബത്തിന്റെ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kavya madhavan namitha pramod instagram photo

Next Story
നന്ദു പൊതുവാളിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ എത്തിയപ്പോൾMohanlal, Nandu Poduval, Nandu Poduval photos, Mohanlal photos, Mohanlal latest pics, Mohanlal latest news, മോഹൻലാൽ, നന്ദു പൊതുവാൾ, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com