scorecardresearch

സ്റ്റൈലിഷ് ലുക്കിൽ കാവ്യ മാധവൻ; പുതിയ ചിത്രങ്ങൾ വൈറൽ

ചെന്നൈ നെയിൽ ആർടിസ്ട്രിയിൽ എത്തിയതായിരുന്നു കാവ്യ

സ്റ്റൈലിഷ് ലുക്കിൽ കാവ്യ മാധവൻ; പുതിയ ചിത്രങ്ങൾ വൈറൽ

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. അതിനാൽ തന്നെ കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.

കാവ്യ മാധവന്റെ ഏറ്റവും പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചെന്നൈ നെയിൽ ആർടിസ്ട്രി സലൂൺ സന്ദർശിച്ചതിനിടെ പകർത്തിയതാണ് ഈ ചിത്രം. സ്റ്റൈലിഷ് ലുക്കിലാണ് കാവ്യ. ജീൻസും ഷർട്ടുമാണ് വേഷം. ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കാവ്യ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി. ഏറ്റവും കൂടുതൽ ദിലീപിന്റെ നായികയായിട്ടാണ് കാവ്യ അഭിനയിച്ചത്. തെങ്കാശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, മീശമാധവൻ, സദാനന്ദന്റെ സമയം, റൺവേ, മിഴി രണ്ടിലും, കൊച്ചി രാജാവ്, ലയൺ, ചക്കര മുത്ത്, ഇൻസ്പെക്ടർ ഗരുഡ്, പാപ്പി അപ്പച്ചാ, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങി എന്നു തുടങ്ങി 21 ഓളം ചിത്രങ്ങളിലാണ് ദിലീപിനൊപ്പം കാവ്യ അഭിനയിച്ചത്.

Actress Attack Case

കൊച്ചു കൊച്ചു സന്തോഷങ്ങൾ, രാക്ഷസ രാജാവ്, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, പുലിവാൽ കല്യാണം, അനന്തഭദ്രം, അപരിചിതൻ, ക്ലാസ്മേറ്റ്സ്, അതിശയൻ, നാലു പെണ്ണുങ്ങൾ, നാദിയ കൊല്ലപ്പെട്ട രാത്രി, കംഗാരു, മാടമ്പി, ബനാറസ്, ബാവുട്ടിയുടെ നാമത്തിൽ തുടങ്ങിവയാണ് കാവ്യയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. മലയാളിതനിമയുള്ള നായികയായാണ് ആരാധകർ കാവ്യയെ വിശേഷിപ്പിക്കുന്നത്. ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിച്ചത്.

പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ കാവ്യ സ്വന്തമാക്കി.

Dileep, Dilieep, Meenakshi Dileep, Kavya Madhavan, Dileep Kavya, Dileep Kavya Latest, Dileep Kavya daughter, Mahalakshmi Dileep, Dileep family photo, Meenakshi Dileep instagram, ie malayalam

2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kavya madhavan latest photo chennai