വിവാഹം കഴിഞ്ഞുളള ഇടവേളയ്‌ക്ക് ശേഷം വേദിയിൽ ചിലങ്കയണിഞ്ഞ് കാവ്യാ മാധവൻ. ദിലീപ് ഷോ 2017ലാണ് കാവ്യ വീണ്ടും ചുവടുകൾ വെച്ചത്. ദിലീപ് ഷോ 2017 യുഎസ്എ കാനഡ എന്ന ഫെയ്‌സ്ബുക്ക് പേജാണ് കാവ്യ നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കാവ്യയും ദിലീപും ചേർന്ന് നൃത്തം ചെയ്യുന്നതും നാദിർഷയുടെ പാട്ടിന് ചുവട് വെയ്‌ക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

(വിഡിയോ കടപ്പാട്:ഫെയ്‌സ്ബുക്ക്)

നേരത്തെ ദിലീപ് ഷോ 2017ന്റെ പ്രമോ വിഡിയോയിലും കാവ്യ എത്തിയിരുന്നു. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാരാണ് ഈ പരിപാടിയിൽ അണിനിരക്കുന്നത്. വിവാഹ ശേഷം കാവ്യയും ദിലീപും ആദ്യമായി ഒന്നിക്കുന്നുവെന്നുളളതാണ് ഈ പരിപാടിയുടെ പ്രത്യേകത.

2016 നവംബറിൽ ദിലീപുമായുളള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു കാവ്യ. അതിനിടയിൽ ഗായികയായി തിരിച്ചു വരവ് നടത്തിയിരുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യ പാടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook